തിരുവനന്തപുരം: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 വയസ്സാക്കി കുറച്ച സര്ക്കാരിന്രെ വിവാദ ഉത്തരവ് പിന്‍വലിക്കും. ഉത്തരവിനെ ചോദ്യം ചെയ്തു വിശ്വഹിന്ദു പരിഷത്തും പുനര്‍ജനിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു സര്‍ക്കാര്‍ വിശദീകരണം.
സര്‍ക്കുലര്‍ ഭേദഗതി ചെയ്യാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവ് പുറത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് ലഭിച്ച ശേഷം ഹര്‍ജികളില്‍ തീര്പ്പുണ്ടാക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: