ഇസ്ലാമാബാദ്: തെക്കന്‍ പാക്കിസ്ഥാനിലെ നഗരമായ കറാച്ചിയില്‍ മൂതിര്‍ന്ന ജഡ്ജിനെ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. ജഡ്ജ് ഉള്‍പ്പടെ 15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ചയാണ് അപകടം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
ആറ് പോലീസുകാരും അര്‍ദ്ധ സൈനികനും ഉള്‍പ്പടെ ഏഴ് പേരാണ് കൊല്ലപ്പെട്ടതെന്ന് കറാച്ചി തലസ്ഥാനമായിട്ടുള്ള തെക്കന്‍ സിന്ദ് പ്രവിശ്യയില്‍ നിന്നുള്ള മന്ത്രി ഷാര്‍ജീല്‍ മേമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: