തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ പാറശാല എംഎല്‍എ എ ടി ജോര്‍ജ്ജിനെതിരെ അന്വേഷണം. തിരുവനന്തപുരം റൂറല്‍ എസ് പി തോമസ് കുട്ടിക്കാണ് അന്വേഷണ ചുമതല.
ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. പാറശ്ശാല സ്വദേശിനിയാണ് ജോര്‍ജിനെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം അന്വേഷിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങളായി എംഎല്‍എ പീഡനത്തിരയാക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. എതിര്‍ത്ത മകളെ കള്ളക്കേസില്‍ കുടുക്കിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം രാഷ്ട്രീയമായി തന്നെ കരിവാരി തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നാണ് എടി ജോര്‍ജിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: