ഇടുക്കി: ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങള്‍. ജില്ലയില്‍ മാങ്കുളം, ചെറുതോണി, പനംകുട്ടി എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടലില്‍ വ്യാപക കൃഷി നാശം ഉണ്ടായി. മൂന്നാറില്‍ ഇന്നലെ വെളുപ്പിന് ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ കൂടി മരിച്ചതോടെ മണ്ണിടിച്ചിലില്‍ മരണമടഞ്ഞവരുടെ സംഖ്യ 3 ആയി. ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ ഇതുവരെ 7 പേര് മരണമടഞ്ഞു. ഹൈറേഞ്ച് മേഖലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡുകളില്‍ താഗത സ്തംഭനം തുടരുകയാണ്. മൂന്നാറില്‍ അപകട ഭീഷണിയെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് മൈക്കിലൂടെ ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നുണ്ട്. മൂന്നാറില്‍ 4 കുടുംബങ്ങളേയും അടിമാലി മേഖലയില്‍ 26 കുടുംബങ്ങളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മൂന്നാറില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീതിയിലാണ് ഹൈറേഞ്ച് നിവാസികള്‍.
മണ്ണിടിച്ചിലില്‍ മൂന്നാറില്‍ ഒരു മരണം കൂടി. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര് മരിച്ചിരുന്നു. ഒരു ഹോട്ടലിന്റെ അടുക്കള ഭാഗത്ത് ജീവനക്കാര്‍ താമസിക്കുന്ന മുറിയുടെ മുകളിലേക്ക് ഒരു കുന്ന് അപ്പാടെ അടര്‍ന്ന് വീഴുകയായിരുന്നു. കോളനി റോഡില്‍ കെറ്റിഡിസി. ഹോട്ടലിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന റോച്ച റസ്റ്റോറന്റിലേക്കാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഹോട്ടല്‍ ജീവനക്കാരായ 22 തൊഴിലാളികള്‍ സാധാരണ ഗതിയില്‍ ഉറങ്ങിയിരുന്ന മുറിയാണ് നിമിഷ നേരം കൊണ്ട് മണ്ണ് വന്ന് മൂടിയത്.
ചൊവ്വാഴ്ച വൈകിട്ട് മണ്ണിടിച്ചില്‍ ഉണ്ടായി രണ്ട് പേര് മരിക്കാനിടയായ സാഹചര്യത്തില്‍ നല്കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് മൂന്നു പേര് ഒഴിച്ചുള്ള ഹോട്ടല്‍ ജീവനക്കാര്‍ തൊട്ടടുത്ത റസ്റ്റോറന്റ് ഹാളിലേക്ക് കിടപ്പ് മാറ്റിയിരുന്നു. സാധാരണ ഉറങ്ങാറുള്ള മുറിയില്‍ മൂന്നു പേര് മാത്രമാണ് അവശേഷിച്ചത്. വെളുപ്പിന് മൂന്നര മണിയോടെ ഉറക്കത്തിലല്ലാതിരുന്ന മുവാറ്റുപുഴ സ്വദേശി ദിലിപീന്റെ കാലിലേക്ക് മണ്ണ് വീണതിനെത്തുടര്‍ന്ന് തൊട്ടടുത്തു കിടന്നിരുന്ന ആസ്സാം സ്വദേശി രാഹുലിനേയും പിടിച്ചുവലിച്ചുകൊണ്ട് ദിലീപ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
ഇവര്‍ തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും മുറി മുഴുവന്‍ മണ്ണ് മൂടിയിരുന്നു. ഇവരോടൊപ്പം ഉറങ്ങാന്‍ കിടന്ന കോട്ടയം മീനടം മുണ്ടിയാക്കല്‍ ആറാണിയില്‍ സ്കറിയാക്കുട്ടി (പാപ്പച്ചി-50) ഉറക്കം ഉണരാതെ തന്നെ മണ്ണിനടിയില്‍ മൂടപ്പെട്ടു. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ജെ.സി.ബി. ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്ര ഫലമായാണ് സ്കറിയയുടെ മൃതദേഹം പുറത്തെടുക്കാനായത്. ഭാര്യ:പൊന്നമ്മ (അദ്ധ്യാപക സഹകരണബാങ്ക് ക്ലാര്‍ക്ക്) മക്കള്‍:ടിന്‍സി (നഴ്സിംങ്ങ് വിദ്യാര്‍ത്ഥി ഹൈദ്രബാദ്) ജാന്‍സി (പ്ലസ്ടു വിദ്യാര്‍ത്ഥി മൗണ്ട് കാര്‍മ്മല്‍ സ്കൂള്‍ കഞ്ഞിക്കുഴി) ടെന്‍സി(എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മൗണ്ട് കാര്‍മ്മല്‍ സ്കൂള്‍ കഞ്ഞിക്കുഴി) മാതാവ്:അന്നമ്മ, പിതാവ്:പരേതനായ ഐപ്പ്.
കനത്തമഴയെ തുടര്‍ന്ന് മംഗലംഡാം കടപ്പാറയില്‍ ഉരുള്‍ പൊട്ടി, വ്യാപക കൃഷിനാശം, കടപ്പാറ മലയകോളനിക്ക് സമീപമുള്ള റബ്ബര്‍തോട്ടത്തിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോട് കൂടി ഉരുള്‍ പൊട്ടലുണ്ടായത്.
ആലത്തൂര്‍ സ്വദേശി ചാന്ത് മുഹമ്മദിന്റെ റബ്ബര്‍തോട്ടത്തിലാണ് ഉരുള്‍ പൊട്ടിയത്. നിരവധി റബ്ബര്‍മരങ്ങളും കവുങ്ങ്, കുരുമുളക്, പ്ലാവ്, കശുമാവ് മരങ്ങളും ഒഴുകി പോയി, തോട്ടത്തില്‍ നിന്നും അരകിലോ മീറ്ററോളം ഒഴുകി ഇറങ്ങി മരങ്ങള്‍ കടപ്പാറ തോടില്‍ അടിഞ്ഞ് കൂടി. കടപ്പാറ, കുഞ്ചിയാര്‍ പതി റോഡിന്റെ അര കിലോ മീറ്ററോളം ദൂരം ഒലിച്ച് പോയി. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്ന് കുടുംബങ്ങളെ മുന്‍കരുതലെന്നോണം മാറ്റി പാര്‍പ്പിച്ചു. ഈമേഖലയില്‍ ഇനിയും ഉരുള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം, 2007ല്‍ കടപ്പാറക്ക് സമീപം ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് മംഗലംഡാം വിദ്യാര്‍ഥിനി മരണപ്പെടുകയും നാശനഷ്ടങ്ങളും സംഭവിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: