ന്യൂയോര്‍ക്ക്: സ്വാമി വിവേകാനന്ദന് അമേരിക്ക സന്ദര്‍ശിച്ചിട്ട് നൂറു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ചരിത്രം തിരുത്തിക്കുറിച്ച ആ സന്ദര്‍ശനവേളയില്‍ സ്വാമി സഞ്ചരിച്ച പാതകളെ പിന്തുടരുകയാണ് അമേരിക്കയിലെ ഇന്ത്യന്‍ യുവത്വം. വിവേകാനന്ദന്റെ വിഖ്യാത പ്രഭാഷണവേദികളും അദ്ദേഹത്തിന്റെ പദസ്പര്ശമേറ്റ ഇടങ്ങളും അവര്‍ സന്ദര്‍ശിക്കുകയാണ്.
വിവേകാന്ദന്റെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി അമേരിക്കയിലെ ഹിന്ദു സ്വയംസേവക സംഘം ഒരുക്കിയിരിക്കുന്ന വിവേകാനന്ദാ എക്സ്പ്രസ് എന്ന പരിപാടിയിലൂടെയാണ് അവരുടെ സഞ്ചാരം.
സിലിക്കണ്‍ വാലിയിലെ നൂറുകണക്കിനു വിദ്യാര്‍ഥികളും പ്രൊഫഷണലകളുമാണ് വിവേകാനന്ദാ എക്സ്പ്രസിലെ പ്രധാന സഞ്ചാരികര്. സമീപത്തെ മറ്റുചില യൂണിവേഴ്സിറ്റികളിലും സ്കൂളുകളില്‍ നിന്നുമുള്ള കുട്ടികളും ഒപ്പമുണ്ട്.
1900ത്തില്‍ സ്വാമി പ്രഭാഷണം നടത്തിയ ഓക്ലാന്റിലെ യൂണിറ്റേറിയന്‍ ചര്‍ച്ചിലാണ് അവര്‍ ആദ്യം പോയത്.സ്വാമിക്ക് ഇരിക്കാന്‍ നല്കിയ കസേരയും പ്രസംഗ പീഠവും ചര്‍ച്ചില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ബെര്‍ക്കര്‍ലിയിലെ നിരവധിപേരെ വിവേകാനന്ദ ദര്‍ശനങ്ങളിലേക്ക് ആകര്‍ഷിച്ചത് ഈ പ്രഭാഷണമായിരുന്നു. അതു പിന്നീട് ബെര്ക്കര്ലി വേദാന്ത സൊസൈറ്റിയുടെ രൂപീകരണത്തിനും കാരണമായി.
സാന്‍ ഫ്രാന്‍സിസ്കോ, ഓക്ലാന്റ്, അല്‍മേഡ തുടങ്ങി വിവേകാനന്ദന്റെ സാമീപ്യം അനുഭവിച്ച മറ്റിടങ്ങളും സംഘം ഉടന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഹിന്ദു സംസ്കാരത്തിന്റെ ഇന്ത്യയിലേയും അമേരിക്കയിലേയും അംബാസിഡറായിരുന്നു സ്വാമി. ഇന്തോ-അമേരിക്കന്‍ യുവത്വത്തിന്റെ ആരാധനാ ബിംബമാണ് അദ്ദേഹം, യാത്രയുടെ സംഘാടകരില്‍ ഒരാളായ സായി റാം ത്യാഗരാജന് പറഞ്ഞു. സ്വാമി സന്ദര്‍ശിച്ച സഞ്ചരിച്ച, സംസാരിച്ച സ്ഥലങ്ങളിലേക്കുള്ള യാത്ര വ്യത്യസ്തമായൊരനുഭവം തന്നെ, സൗമ്യ ഭാട്ടിയ എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിനി പറയുന്നു. രസകരവും ആത്മവിശ്വാസം പകരുന്നതുമായ യാത്ര. അതിനെല്ലാം ഉപരി സ്വാമിയുടെ അടയാളങ്ങള്‍ എന്റെ വഴിയുമായെന്നെ ബന്ധിപ്പിച്ചു, മറ്റൊരാളുടെ പ്രതികരണം.
അമേരിക്കന്‍ ജനതയെ യോഗയുടെ മൂല്യം മനസിലാക്കിക്കൊടുത്തതില് വിവേകാന്ദന് വഹിച്ച പങ്ക് നിസ്തുലമായിരുന്നു. 1893ല ചിക്കാഗോ പ്രസംഗം ഭാരത ദര്‍ശത്തിന്റെ മാഹാത്മ്യം ലോകത്തിനു ബോധ്യപ്പെടുത്തി. സ്വാമിയുടെ വാഗ്ധോരണി ഏഴുത്തുകാരനായ ജെ.ഡി സാലിംഗര്‍, വിഖ്യാത ശാസ്ത്ജ്ഞന്‍ നിക്കോള ടെസ്ല എന്നിവരടക്കമുള്ള പ്രതിഭകളെയും തലമുറകളേയും ഏറെ സ്വാധീനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: