മുള്ളേരിയ: കഴിഞ്ഞ ദിവസം മുള്ളേരിയയില്‍ ഉണ്ടായ അക്രമ സംഭവത്തില്‍ ൩ പേര്‍ക്ക് പരിക്കേറ്റു. ബീരങ്കോലിലെ ഉദയ(൩൦), അയരകോട്ടെ ലിജോയ്(൨൬), മുള്ളേരിയയിലെ മുരളി (൨൨) എന്നിവരെ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മുള്ളേരിയയില്‍ പുതുതായി ആരംഭിച്ച ഒരു ഹോട്ടലില്‍ മദ്യപിച്ചുകൊണ്ടിരുന്നവര്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. വാക്കേറ്റത്തിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതിനിടയില്‍ അടുത്തുള്ള മുസ്ളിംപള്ളിയില് നിന്നും മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഒരുവിഭാഗം മുസ്ളിം തീവ്രവാദികള്‍ പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു. നൂറോളം വരുന്ന ആയുധധാരികള്‍ മുള്ളേരിയ നഗരത്തിലെ ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് അടിച്ചുതകര്‍ക്കുകയായിരുന്നു. കൂള്‍ബാര്‍, പച്ചക്കറി കടകള്‍ എന്നിവയ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇതിനിടയില്‍ ആദൂരില്‍ നിന്നും കാസര്‍കോട് നിന്നും എത്തിയ വാന്‍ പോലീസ് സംഘം ജനക്കൂട്ടത്തെ വിരട്ടി ഓടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മുള്ളേരിയ, ആദൂറ്‍, കൊട്യാടി എന്നിവിടങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കിയ മുസ്ളിംതീവ്രവാദികള്ക്കെതിരെ കേസെടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മദ്യപിച്ചുകൊണ്ടിരുന്നവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ അക്രമസംഭവത്തിലെ മുസ്ളിം തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാത്ത ആദൂറ്‍ പോലീസിണ്റ്റെ നടപടിയില്‍ ബിജെപി കാറഡുക്ക പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: