ബംഗ്ലരൂ: ഇന്‍ഫോസിസില്‍ വീണ്ടും നാരായണ മൂര്‍ത്തി ഇഫക്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തുന്നതിനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ജീവനക്കാരുടെ പ്രകടനത്തിന് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് കമ്പനിയുടെ മികവ് വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് നാരായണ മൂര്‍ത്തി നടത്തുന്നതെന്ന് കമ്പനി എക്സിക്യൂട്ടീവുകള്‍ പറയുന്നു. ഉയര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായും ശമ്പളത്തില്‍ വ്യതിയാനം വരുത്തിക്കൊണ്ടുള്ള രീതിയിലൂടെ ലക്ഷ്യം നേടാനാണ് മൂര്‍ത്തി പദ്ധതിയിടുന്നത്.
ജൂണ്‍ ഒന്നിനാണ് മൂര്‍ത്തി ഇന്‍ഫോസിസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റത്. പ്രതിസന്ധി രൂക്ഷമായ ഇന്‍ഫോസിസിനെ കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മൂര്ത്തിയ്ക്കുള്ളത്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ 50-90 ശതമാനം വരെ വര്‍ധനവായിരിക്കും വരുത്തുക. താഴ്ന്ന പ്രകടനം കാഴ്ച വയ്ക്കുന്നവരുടെ ശമ്പളത്തില്‍ 30 ശതമാനം വരെ മാത്രമേ വര്‍ധനവ് ഉണ്ടാവുകയുള്ളു. മുന്‍ഗണന അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ പ്രതിഫലത്തിലും മാറ്റം ഉണ്ടാകും.
വ്യക്തികളുടെ പ്രകടനത്തിന് പുറമെ ബിസിനസ് യൂണിറ്റുകളുടെ പ്രകടനവും പ്രധാന ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: