തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ഉച്ചയ്ക്ക് 12 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി സെക്രട്ടറിയേറ്റ് നടയിലേക്ക് വന്നത്. ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ഡിവൈഎഫ്ഐ, എഐവൈഎഫ്, ആര്‍വൈഎഫ് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു
നേരിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ രണ്ട് പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് എം.ബി.രാജേഷ് എം.പി അടക്കമുള്ള നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി
പ്രവര്‍ത്തകര്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കല്ലേറില്‍ ഒരു മാധ്യമ പ്രവര്ത്തകന് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: