തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കു വയ്ക്കാനാകില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും.
മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹതിമായ ആരോപണങ്ങള്‍ പ്രതിപക്ഷ ഉന്നയിക്കുന്നത്. സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള പ്രതിപക്ഷത്തിന്റെ ഗൂഢ ശ്രമമാണെന്ന് മുകുള്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും മുകുള്‍ വാസ്നിക് പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമല്ല. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ത്തെങ്കിലും പാര്‍ട്ടിയിലുയരുന്ന വിമര്‍ശനങ്ങള്‍ മറികടക്കുക അത്ര എളുപ്പമല്ല. ഉച്ചയ്ക്ക് ശേഷം ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും മുകുള്‍ വാസ്നിക് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: