വാഴൂര്‍: വൃദ്ധമാതാവിനെ കബളിപ്പിച്ച് യുവാവ് പണവുമായി കടന്നുകളഞ്ഞതായി പരാതി. വാഴൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ മറ്റപ്പള്ളിയിലെ കാര്‍ത്യായനിയമ്മ(90)യാണ് തട്ടിപ്പിനിരയായത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് ഇവരുടെ കയ്യില്‍ നിന്നും അയ്യായിരം രൂപ വാങ്ങി കടന്നുകളയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10നാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് സര്‍ക്കാര്‍ അനുവദിച്ച തുക ഉടന്‍ കിട്ടണമെങ്കില്‍ ഉടന്‍ അയ്യായിരം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈവശം പണമില്ലായിരുന്ന വീട്ടുകാര്‍ അയല്‍വീട്ടില്‍നിന്നും പണം വാങ്ങി യുവാവിന് നല്കി.
സര്‍ക്കാര്‍ അനുവദിച്ച തുക ചെങ്ങന്നൂര്‍ സബ് ട്രഷറിയില്‍ നിന്നും ലഭിക്കുമെന്നും ഫോണ്‍ നമ്പര്‍ എന്ന പേരില്‍ ആറക്കനമ്പര് എഴുതിക്കൊടുത്ത് യുവാവ് മുങ്ങുകയായിരുന്നു. വീട്ടുകാര്‍ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: