കൊല്ലം: ഉത്തരാഖണ്ഡില്‍ പ്രളയദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുവേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ കേരളസമൂഹം ഉണരണമെന്ന് സ്വാമി വിദ്യാനന്ദ പറഞ്ഞു.
ശിവഗിരി മഠത്തില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോയ സംഘം നല്കിയ വിവരങ്ങളനുസരിച്ച് വളരെ വലിയ ദുരന്തമാണ് ഭാരതത്തിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സംഭവിച്ചതെന്നും സ്വാമി പറഞ്ഞു. ഭാരതീയ വിശ്വസംസ്കൃതി മിഷന് ജില്ലാ നേതൃത്വസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജീവ് പരിശവിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇ.എമ്മേഴ്സണ്, ജോസഫ് അരവിള, സുമേഷ് എസ് പിള്ള, സുരേഷ് മാവേലിക്കര, ഷൈന്‍കുമാര്‍, ഏണസ്റ്റ് ബേബി, വി.ടി.കുരീപ്പുഴ, റെയ്സണ്‍ ഡാന്റോ എട്ടുവീട്ടില്‍, സുജിത്ത് പ്രാക്കുളം, ക്ലീറ്റസ് പട്ടകടവ്, ഇളമ്പള്ളൂര്‍ ഷാജഹാന് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പിന് ഡോ. സഞ്ജയ് രാജ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: