പത്തനംതിട്ട: ഉത്തരാഖണ്ഡ് പ്രളയക്കെടുതി ചെമ്പന്‍ മുടിയിലും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് ജനങ്ങളെ ദുരന്ത ഭീഷണിയില്‍ നിന്ന് രക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്. അനധികൃതമായി ചെമ്പന്മുടി മല ഇടിച്ചു നിരത്തി പാറ ഖാനനം ചെയ്ത ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരെ നടന്ന് വന്ന ജനകീയ സമരത്തിന്റെ 96 -ാം ദിവസത്തില്‍ അത്തിക്കയം വില്ലേജ് ഓഫീസിന്റെ മുന്നല്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചിമഘട്ട പര്‍വ്വതനിരകളില്‍പ്പെട്ടതാണ് ചെമ്പന്‍ മുടിമല. ഈ മല മണ്‍സൂണിനെ തടഞ്ഞ് നിര്‍ത്തി മഴ പെയ്യുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. പ്രകൃതിയെ മനുഷ്യന് ചൂഷണം ചെയ്യുന്നതിന്റെ പരിണിതഫലമാണ് വന്‍ ദുരുന്തങ്ങളുണ്ടാകാന് കാരണം. മണ്ണും മലയും കാടുമെല്ലാം മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണ്. നമ്മുടെ പൂര്‍വ്വികര്‍ വീട്വയ്ക്കുമ്പോള്പ്പോലും ഭൂമി പൂജചെയ്തിരുന്നു. ലാഭക്കൊതി മൂലം പ്രകൃതിയെ ഇങ്ങനെ ചൂക്ഷണം ചെയ്താല്‍ ഇനിയും വലിയ ദുരന്തംതന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പന്മുടി സമരത്തിന് ഐക്യദാര്‍ഡ്യത്തിനായി ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് എത്തിയത് ജനങ്ങള്‍ക്ക് ആവേശമായി. ജീവിക്കാനായാണ് ഇവിടെയുള്ളവര്‍ സമരം ചെയ്യുന്നത്. മഴ ശക്തമായത്തോടെ ഇവിടെ രൂപപ്പെട്ട പാറക്കുളങ്ങളില്‍ കോടിലിറ്ററോളം വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇത് വന്‍ദുരന്തത്തിന് തന്നെ കാരണമാകും. ചെമ്പന്മുടിയിലെ പാറമടകള്‍ക്കെതിരെയുള്ള സമരം ദിനപ്രതി ശക്തമായികൊണ്ടിരിക്കുകയാണ്. വി.എസ് അച്യുതാനന്ദന്, കെ.ആര്. ഗൗരിഅമ്മ തുടങ്ങി വിവിധ സാമൂഹിക സാംസ്ക്കാരിക രംഗത്തുള്ളവര്‍ ഇതിനോടകം ചെമ്പന്മുടി സന്ദര്‍ശിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: