പാലാ: മാതൃഭാഷാസ്നേഹിച്ചുകൊണ്ട് സ്വന്തം നാടിനെയും കൂടി സ്നേഹിക്കുന്ന സംസ്കാരം വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ ഇന്നത്തെ മൂല്യച്യുതിയ്ക്ക് പരിഹാരം ആകൂ എന്ന് ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.പി.ബാബുരാജന്മാഷ് പറഞ്ഞു. പാലായില്‍ നടന്ന ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോട്ടയം ജോയിന്റ് ആര്‍ടിഒ പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ കാര്യദര്‍ശി പി.എന്‍.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പി.ജി.അനീഷ്, ബിജു കൊല്ലപ്പള്ളി, കെ.എന്‍.സജികുമാര്‍, ബാലഗോകുലം മേഖലാ ഭഗിനിപ്രമുഖ് വനജാക്ഷിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു എന്നീ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഗോകുലാംഗങ്ങള്ക്ക് പുരസ്കാരം അനുമോദനവും യോഗത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: