കൊച്ചി: ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്കിന്റെ 2000-ാമത്തെ ബാങ്ക് ഗ്രാമീണ പഞ്ചാബിലെ അഹമ്മദ്ഗഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ശിഖ ശര്‍മ, റീടെയ്ല്‍ ബാങ്കിങ്ങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര് കെ ബമ്മി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പഞ്ചാബ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി എസ്. അദൈഷ് പ്രതാപ് സിങ് കീയറോണ് ആണ് ബാങ്ക് ഉദ്ഘാടനം ചെയ്തത്.
പുതിയ ശാഖയുടെ ഉദ്ഘാടനത്തോടെ ബാങ്കിന്റെ ചരിത്രത്തില്‍ ഒരു പുതിയ നാഴികകല്ലുകൂടി പിന്നിട്ടിരിക്കുകയാണെന്ന് ശിഖ ശര്‍മ പറഞ്ഞു. 24 മണിക്കൂര്‍ സ്പീഡ് ബാങ്കിങ്ങ് എടിഎമ്മിനു പുറമെ പണമിടപാടു നടത്താന്‍ ഇന്റര്‍നെറ്റ് സൗകര്യവും ഇടപാടുകാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ഗ്രാമീണ ബാങ്ക് രഹിത മേഖലകളില്‍ 146 ബ്രാഞ്ചുകളും 135 ഗ്രാമീണ ശാഖകളും 641 അര്‍ധനഗര ശാഖകളും 1078 അര്‍ബന്‍, മെട്രോ ശാഖകളുമാണ് ആക്സിസിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: