പുനലൂര്: കിഴക്കന് മേഖലയില് ദുരിതം വിതച്ച് കൊണ്ട് തോരാമഴ ദിവസങ്ങളായി ജനങ്ങളെ വലയ്ക്കുകയാണ്.
രണ്ടാഴ്ചയായി തിമിര്ത്ത് പെയ്യുന്ന മഴമൂലം കൂടുതല് തൊഴിലാളി കുടുംബങ്ങള് പട്ടിണിയിലായി. മഴക്കെടുതികളും രൂക്ഷമാകുന്നു. കിഴക്കന്മേഖലയില് രണ്ട് വീടുകള്കൂടി തകര്ന്നു. മഴ കനത്തതോടെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായത്. മഴ മൂലം പുറത്തിറങ്ങാന് കഴിയാത്ത അവസ്ഥയിലാണ്.
ടാപ്പിംഗ് തൊഴിലാളികളാണ് കൂടുതല് ദുരിതം അനുഭവിക്കുന്നത്. മഴ മൂലം റബ്ബര് എസ്റ്റേറ്റുകളിള് ടാപ്പിംഗ് നടക്കുന്നില്ല. ഇതോടെ തൊഴിലാളികള്ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണുള്ളത്.മഴ ശക്തമായതോടെ മറ്റ് ജോലികള് ചെയ്യാന് കഴിയാത്ത അവസ്ഥയാണുള്ളത്.ചെറുകിട റബ്ബര് തോട്ടങ്ങളില് ടാപ്പിംഗ് മുടങ്ങിയതോടെ തോട്ടം ഉടമകളും പ്രതിസന്ധിയിലാണ്. തൊഴിലാളികള് തോട്ടം തൊഴിലാളികള് പ്രതിസന്ധിയിലാണ്.കനത്ത കാറ്റും മഴയും കിഴക്കന് മേഖലയില് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാക്കിയിട്ടുണ്ട്. വാഴകൃഷികള് ഉള്പ്പെടെയുള്ള കൃഷികളും നൂറുകണക്കിന്റബ്ബര് മരങ്ങളും കടപുഴകി വീണ നിലയിലാണ്.ഇന്നലെ പെയ്ത മഴയില് രണ്ട് വീടുകള് ഭാഗികമായി തകര്ന്നു. പുന്നല സതീഷ് ഭവനില് ശാന്ത,കിഴക്കേ മുറിയില് പൂവാലിക്കുഴി ബാബു എന്നിവരുടെ വീടുകളാണ് തകര്ന്നിട്ടുള്ളത്. അലയമണ്, ചണ്ണപ്പേട്ട, പുനലൂര് മേഖലകളില് വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഇവിടെ തോടുകളും മറ്റ് ജലാശയങ്ങളും നിറഞ്ഞ നിലയിലാണ്.കല്ലടയാറ്റില് ജലനിരപ്പ് വര്ധിച്ചിട്ടുണ്ട്.
മഴ ഇനിയും കനത്താല് കൂടുതല് നാശനഷ്ടങ്ങള്ക്കും സാധ്യതയുണ്ട്. തെന്മല ഡാമില് ജലനിരപ്പ് വളരെയധികം വര്ദ്ധിച്ച നിലയിലാണ്. കഴുതുരുട്ടിയാര്, അച്ചന്കോവിലാര് എന്നീ നദികളിലും ജലനിരപ്പ് വര്ധിച്ചിട്ടുണ്ട്. കിഴക്കന് മേഖലയില് മണ്ണിടിച്ചിലും പ്രശ്നങ്ങള് സൃഷ്ടിക്കുന്നു. പുനലൂര്-മൂവാറ്റുപുഴ റോഡില് നെല്ലിപ്പള്ളി ബോയ്സ് ഹൈസ്കൂളിന് സമീപം കഴിഞ്ഞദിവസം മണ്ണിടിഞ്ഞ് വീഴുകയുണ്ടായി.ഇതിനെതുടര്ന്ന് വാട്ടര് അതോറിറ്റിയുടെ പൈപ്പ് ലൈന് തകര്ച്ചയിലാണ്. മഴ കനത്താല് പൈപ്പുകള് പൊട്ടി കൂടുതല് പ്രശ്നങ്ങള്ക്ക് സാധ്യതയുണ്ട്. അധികൃതര് മതിയായ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില് വന്അപകടങ്ങള്ക്ക് കാരണമായേക്കും.
അതിനിടെ കാലവര്ഷം ശക്തി പ്രാപിച്ചതിനാല് കളക്ടറേറ്റില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. കാലവര്ഷക്കെടുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്ക്കായി കണ്ട്രോള് റൂം നമ്പരുകളായ 0474 2794002, 2794004 നമ്പരുകളിലും 1077 ടോള് ഫ്രീ നമ്പരിലും ബന്ധപ്പെടാം. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. കൊല്ലം-0474 2742116, കരുനാഗപ്പള്ളി- 0476 2620223, കൊട്ടാരക്കര-0474 2454623, പത്തനാപുരം-0475 2222605, കുന്നത്തൂര്- 0476 2830345 നമ്പരുകളില് ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: