കോഴിക്കോട്: ടി.പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രെയിനിയെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശി നവീനിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്നു നവീന്‍. പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റിയതിനാണ് സസ്പെന്ഷന്.
ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് നവീനെ സസ്പെന്റ് ചെയ്തത്. ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയായ പി.കെ കുഞ്ഞനന്തനെ മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ കണ്ടതിന് സാക്ഷിയായിരുന്നു നവീന്‍. എന്നാല്‍ കോടതിയില്‍ നവീന്‍ ഈ മൊഴി മാറ്റിപ്പറയുകയായിരുന്നു.
കുഞ്ഞനന്തന് ഒളിവില്‍ കഴിയുന്ന കാലത്ത് കണ്ടെന്ന് നവീന്‍ മൊഴി നല്‍കിയിരുന്നു. എസ്എഫ്ഐ നേതാവ് സരിന് ശശി കുഞ്ഞനന്തന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു കൊടുത്തെന്നും മൊഴി നല്‍കിയിരുന്നു. ഈ മൊഴി വിചാരണ കോടതിയില്‍ നവീന്‍ തിരുത്തി. തനിക്ക് കുഞ്ഞനന്തനെ അറിയില്ലെന്ന് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: