തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത പബ്ലിക്ക് റിലേഷന്‍സ് വകുപ്പു ഡയറക്ടര്‍ എ.ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പുവെച്ചു.
ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ദക്ഷിണേന്ത്യന്‍ മേധാവി ചമഞ്ഞ് സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തിരുവനന്തപുരത്തെ പ്രമുഖ ബില്‍ഡറും വ്യവസായിയുമായ സലിം കബീറില്‍ നിന്നാണ് 2009ല്‍ 40.09 ലക്ഷം തട്ടിയ കേസിലാണ് ഫിറോസ് പ്രതിയായിട്ടുള്ളത്. വിന്‍ഡ് മില്‍, വിവിധ നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങിയവയ്ക്കായി എ.ഡി.ബി വായ്പ തരപ്പെടുത്തി നല്‍കാമെന്നാണ് പറഞ്ഞത്. ദക്ഷിണേന്ത്യന്‍ മേധാവിയായി ബിജുവിനെ പരിചയപ്പെടുത്തിയത് ഫിറോസായിരുന്നെവെന്ന് സലിം കബീര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.
2009 ഡിസംബര്‍ 26 ന് ഫിറോസിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ജൂണ്‍ 28 ന് അഡീഷണല്‍ ഡയറക്ടര്‍ – ഇലക്ട്രോണിക്സ് എന്ന തസ്തികയുണ്ടാക്കി പ്രമോഷനോടു കൂടി ഇടതുസര്‍ക്കാര്‍ ഫിറോസിനെ നിയമിക്കുകയായിരുന്നു. എഫ്ഐആര്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഇക്കാര്യം കാട്ടി പൊതുഭരണ സെക്രട്ടറിക്കു കത്തയച്ചെങ്കിലും ഇതിന്മേല് നടപടിയൊന്നും ഉണ്ടായിരുന്നില്ല.
ഫിറോസിനെ സസ്പെന്‍ഡ് ചെയ്യണമെന്ന 2010 ലെ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാന്‍ ഉണ്ടായ കാലതാമസത്തെപ്പറ്റി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഫിറോസിന് സ്ഥാനക്കയറ്റം നല്‍കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല ഫിറോസിനെതിരെ ഇന്റലിജന്‍സ് നല്കിയ ‘കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്’ കാണാതാവുകയും ചെയ്തു. ഇതും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ പെടും.
ഫിറോസിന് സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ച് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: