മംഗലാപുരം: മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് അക്രമത്തിനിരയായത്. കോളേജില്‍നിന്ന് പുറത്തിറങ്ങിയ ഇവരെ ഓട്ടോയിലെത്തിയ മൂന്നംഗ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജ് ലൈബ്രറിയില്‍നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് പോകാന്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടു പോയത്. കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
പീഡിപ്പിച്ചശേഷം യുവതിയെ താമസസ്ഥലത്തിന് സമീപത്ത് വിടുകയായിരുന്നു. സഹവിദ്യാര്‍ത്ഥിനി വിവരം മെഡിക്കല്‍ കോളേജ് അധികൃതരെ അറിയിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച യുവതിയ ഐസിയുവിലാക്കി. കോളേജ് അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തിലാണ് പെണ്‍കുട്ടി. അതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: