പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണമൂകാംബി സന്നിധിയില്‍ കലാദേവതയ്ക്ക് ഗാനാര്‍ച്ചന ഒരുക്കി ലോക സംഗീത ദിനാഘോഷം. കലാമണ്ഡപത്തില്‍ ദേവസ്വം മാനേജര്‍ കെ.എന്‍.നാരായണന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചതോടെ സംഗീതോത്സവത്തിന് തുടക്കമായി. അസിസ്റ്റന്റ് മാനേജര്‍ കെ.വി.ശ്രീകുമാര്‍ സന്നിഹിതനായിരുന്നു. പ്രമുഖ സംഗീത വാദ്യ കലാകാരന്മാര് അണിനിരന്ന സംഗീതാര്‍ച്ചനയും നടന്നു. സംഗീത ദിനാഘോഷ പരിപാടികള്‍ക്ക് മൃദംഗവിദ്വന് ചങ്ങനാശേരി ടി.എസ്.സതീഷ്കുമാര്‍ നേതൃത്വം നല്കി. കെ.വീരമണി, ജെമിനീഷ്, കെ.നായര്‍, തലവടി കൃഷ്ണന്‍കുട്ടി, ഹരിരാഗ് നന്ദന്, പ്രശാന്ത് കൈമള്‍, എന്‍.യു.സഞ്ജയ്, പ്രേംജി കെ.ഭാസി, ശ്രീലതാ ശ്രീകുമാര്‍, വത്സലാ രാമകൃഷ്ണന്, മാസ്റ്റര്‍ വ്യാസ്കുമാര്‍ ബാലാജി(വായ്പ്പാട്ട), കുമ്മനം ഉപേന്ദ്രനാഥ്, പുതുപ്പള്ളി ദിവാകരന്, മറിയപ്പള്ളി സനല്‍(വയലിന്), ചങ്ങനാശേരി ടി.എസ്.സതീഷ്കുമാര്‍, പെരുന്ന ഹരികുമാര്‍, ഇത്തിത്താനം ജയചന്ദ്രന്(മൃദംഗം), വാഴപ്പള്ളി അനില്‍കുമാര്‍, തൃക്കൊടിത്താനം രാജേഷ്(ഘടം), ചമ്പക്കര മുരളീധരന്, തൊടുപുഴ നടരാജന്(മുഖര്‍ശംഖ്) എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: