പാലാ: ബാലഗോകുലം പൊന്‍കുന്നം ജില്ലാ വാര്‍ഷികം നാളെ പാലായില്‍ നടക്കും. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനം കോട്ടയം ജോയിന്റ് ആര്‍ടിഒ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. കെ.എന്‍.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.പി.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. പി.ജി.അനീഷ്, കെ.എന്‍.സുജിത്കുമാര്‍, സംസ്ഥാന സമിതിയംഗം കെ.എന്‍.സജികുമാര്‍, ജില്ലാ കാര്യദര്‍ശി ആര്.രഞ്ജിത്, ഭഗിനിപ്രമുഖ് ഹര്‍ഷ ജി.നായര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: