സാല്‍വഡോര്‍: ആഫ്രിക്കന്‍ കരുത്തുമായെത്തിയ നൈജീരിയയെ തകര്‍ത്ത് ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വെ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ സെമി സാധ്യത നിലനിര്‍ത്തി. ഇന്നലെ പുലര്‍ച്ചെ നടന്ന വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വെ ഈഗിള്‍സിനെ തറപറ്റിച്ചത്.
നൈജീരിയ നേരിയ മുന്‍തൂക്കം നേടിയ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പ് ഹീറോയും സൂപ്പര്‍ താരവുമായ ഡീഗോ ഫോര്‍ലാന്റെ ഉജ്ജ്വല ഗോളാണ് ഉറുഗ്വെയെ വിജയത്തിലേക്ക് നയിച്ചത്. ദേശീയ ടീമിനായി ഫോര്‍ലാന്റെ 100-ാം മത്സരമായിരുന്നു ഇത്. ക്യാപ്റ്റന്‍ ഡിഗോ ലുഗാനോയാണ് ഉറുഗ്വെയുടെ ഒരു ഗോള്‍ നേടിയത്. ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ നേടിയത് ജോണ്‍ ഒബി മൈക്കലാണ്. ഇരു ടീമുകളുടെയും ഗോളിമാരുടെ ഉജ്ജ്വല പ്രകടനമാണ് ഗോള്‍ നില ഉയരാതിരുന്നതിന് കാരണ. ഇരു ഗോളിമാരും ഗോളെന്നുറിച്ച നിരവധി ശ്രമങ്ങളാണ് ഉജ്ജ്വലമായ മെയ്വഴക്കത്തിലൂടെ വിഫലമാക്കിയത്.
കഴിഞ്ഞ കളിയില്‍ താഹിതിയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത നൈജീരിയയെ ചാമ്പ്യന്‍ഷിപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിലാണ് ഉറുഗ്വേ തറപറ്റിച്ചത്. സുവാരസ്, കവാനി, ഫോര്ലാന് എന്നീ മൂന്ന് മുന്‍നിരക്കാരെയും ഒരുമിച്ച് അണിനിരത്തിയാണ് ഉറുഗ്വെ നൈജീരിയക്കെതിരെ ഇറങ്ങിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഉറുഗ്വെക്ക് ലീഡ് നേടാന്‍ അവസരം ലഭിച്ചു. ഫോര്ലാന് എടുത്ത ഫ്രീകിക്കിനൊടുവില്‍ റോഡ്രിഗസ് പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ സാഹസപ്പെട്ടാണ് നൈജീരിയന്‍ ഗോളി വിന്‍സന്റ് എനിയേമ കുത്തിയകറ്റിയത്. എട്ടാം മിനിറ്റില്‍ നൈജീരിക്കും ഒരു അവസരം ലഭിച്ചു. ഫ്രീകിക്കിനൊടുവില്‍ ബോക്സിന് പുറത്തുനിന്ന് അഹമ്മദ് മൂസ പായിച്ച ബുള്ളറ്റ് ലോംഗ് റേഞ്ചര്‍ ഉറുഗ്വെ ഗോളി മുസ്ലേരയുടെ കയ്യില്‍ നിന്ന് വഴുതിയെങ്കിലും രണ്ടാം ശ്രമത്തില്‍ കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഫോര്ലാന് എടുത്ത ഫ്രീകിക്കിനൊടുവില്‍ കവാനി ലക്ഷ്യം നേടാന്‍ ശ്രമിച്ചെങ്കിലും ഓഫ് സൈഡ് കെണിയില്‍ അകപ്പെട്ടു. 10-ാം മിനിറ്റില്‍ കവാനിയുടെ ഒരു ഹെഡ്ഡറും പുറത്തേക്ക് പാഞ്ഞു. തൊട്ടുപിന്നാലെ ഈഗിള്‍സിന്റെ മൂസയുടെ മറ്റൊരു ഉജ്ജ്വല ഷോട്ടും ഇടതുപോസ്റ്റിന് ചുംബിച്ച് പുറത്തേക്ക് പോയി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 19-ാം മിനിറ്റില്‍ ഉറുഗ്വെ ലീഡ് നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ഇടതുപാര്‍ശ്വത്തില്‍ കൂടി കുതിച്ചു കയറിയ ഫോര്ലാന് പന്ത് ബോക്സിലേക്ക് പാസ് ചെയ്യുന്നതിന് മുന്നേ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ഫോര്ലാന് എടുത്ത കോര്‍ണര്‍ നൈജീരിയന്‍ താരം ഹെഡ്ഡ് ചെയ്ത് ക്ലിയര്‍ ചെയ്തെങ്കിലും പന്ത് ലഭിച്ചത് ഫോര്ലാനുതന്നെ. പന്തുമായി ഒന്ന് മുന്നോട്ടു നീങ്ങിയ ഫോര്ലാന് സഹതാരം കവാനിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് ക്യാപ്റ്റന്‍ ഡീഗോ ലുഗാനോയ്ക്ക് നല്കി. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ ലുഗാനോക്ക് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ (1-0). 22-ാം മിനിറ്റില്‍ നൈജീരിയക്ക് സമനില പാലിക്കാന്‍ ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടര്‍ച്ചയായ ആക്രമണം നടത്തിയ നൈജീരിയ 37-ാം മിനിറ്റില്‍ സമനില നേടി. ഒരു കോര്‍ണറിന് ഒടുവില്‍ ബ്രോണ്‍ എദിയെ തട്ടിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ഒബി മൈക്കല്‍ തന്റെ മുന്നില്‍ നിന്ന ഉറുഗ്വെ താരത്തെ കബളിപ്പിച്ച് ഒന്നു വെട്ടിത്തിരിഞ്ഞശേഷം ഇടംകാലുകൊണ്ട് അസ്ത്രം കണക്കെ പായിച്ച ഷോട്ട് ഗോളി മുസ്ലേരയെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറി. പിന്നീട് ഇരു ടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച ഉടനെ രണ്ട് അവസരങ്ങള്‍ നൈജീരിയന്‍ താരങ്ങള്‍ നഷ്ടമാക്കി. എന്നാല്‍ 51-ാം മിനിറ്റില്‍ ഉറുഗ്വെ ലീഡ് നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച ലൂയി സുവാരസ് പന്ത് കവാനിക്ക് കൈമാറി. പന്തുമായി കുതിച്ച കവാനി ഇടതുവിംഗില്‍ക്കൂടി പറന്നുവന്ന ഡീഗോ ഫോര്ലാനെ ലക്ഷ്യമാക്കി പന്ത് ലോബ് ചെയ്തു. ഉയര്‍ന്നുവന്ന പന്ത് നിലംതൊടും മുന്നേ ഫോര്ലാന് ഇടംകാലുകൊണ്ട് പായിച്ച വെടിയുണ്ടകണക്കെയുള്ള ഷോട്ട് നൈജീരിയന്‍ ഗോളിയെ അമ്പരപ്പിച്ച് വലയുടെ മോന്തായത്തില്‍ തറച്ചുകയറി. കരിയറില്‍ രാജ്യത്തിനായി ഒരു ശതകം പൂര്‍ത്തിയാക്കിയ ഫോര്ലാന് നേടിയ 34-ാം ഗോളായിരുന്നു 51 ാം മിനിറ്റില്‍ പിറന്നത്. 12 മത്സരങ്ങള്‍ക്ക് ശേഷമാണ് താരം സ്കോര്‍ ചെയ്യുന്നത്.
തുടര്‍ന്ന് ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ഉറുഗ്വെ മുന്നേറ്റനിര പാഴാക്കിക്കളഞ്ഞത്. അവസാന മിനിറ്റില്‍ സമനിലക്കായി നൈജീരിയന്‍ താരങ്ങള്‍ ഒന്നടങ്കം ഉറുഗ്വെ ബോക്സിലേക്ക് ഇരച്ചുകറയിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഉറുഗ്വെ ഗോളിയുടെ ഉജ്ജ്വല പ്രകടനത്തിനൊപ്പം പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തതോടെ നൈജീരിയക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു.
കഴിഞ്ഞ ലോകകപ്പില്‍ മിന്നുന്ന ഫോം കാഴ്ച വച്ച 34കാരനായ ഫോര്ലാന് പ്രതിഭയ്ക്കൊത്ത പ്രകടനമാണ് നൈജീരിയക്കെതിരെ കാഴ്ചവച്ചതെന്ന് കോച്ച് ഓസ്കര് ടബ്രെസ് മത്സരശേഷം അഭിപ്രായപ്പെട്ടു. ഇടക്കാലത്ത് ഫോം മങ്ങിയെങ്കലും നിര്‍ണയക മത്സരത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് വിജയഗോള്‍ നേടിയത് ഫോര്‍ലാന്റെ പ്രതിഭക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതാണെന്നും കോച്ച് പറഞ്ഞു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഉറുഗ്വെക്ക് ദുര്‍ബലരായ താഹിതിയാണ് എതിരാളികള്‍. അതേസമയം നൈജീരിയക്ക് എതിരാളികള്‍ ലോക ചാമ്പ്യന്മാരായ സ്പെയിനും. ഉറുഗ്വെ താഹിതിയെ പരാജയപ്പെടുത്തുകയും നൈജീരിയ- സ്പെയിന് പോരാട്ടം സമനിലയിലോ നൈജീരിയയുടെ പരാജയത്തിലോ കലാശിച്ചാല്‍ സ്പെയിനിനൊപ്പം ഉറുഗ്വെ സെമിയില്‍ പ്രവേശിക്കും. മറിച്ച് നൈജീരിയക്കൊപ്പം ഉറുഗ്വെയും തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും 6 പോയിന്റ് വീതമാകും. അങ്ങനെ വന്നാല്‍ ഗോള്‍ ശരാശരിയാണ് സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. നിലവില്‍ ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളും ജയിച്ച സ്പെയിനാണ് 6 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നത്. ഉറുഗ്വെക്കും നൈജീരിയക്കും മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ നൈജീരിയയാണ് രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: