ടൊറന്റോ: കനേഡിയന്‍ ഖാനിയില്‍ നിന്നും 2.6 ബില്യന്‍ വര്‍ഷം പഴക്കമുള്ള ജലം കണ്ടെത്തി. സൂര്യപ്രകാശമേല്‍ക്കാത്ത ഖാനിക്കുള്ളിലെ പാറയിടുക്കുകള്‍ക്കിടയില്‍ ഒഴുകുന്ന സ്വഭാവം കാണിക്കുന്ന ജലത്തില്‍ ജീവന് നിലനില്ക്കുന്നതിനാവശ്യമായ എല്ലാ ഘടനയും ഉണ്ടെന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തിനു കൂടുതല്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ടിമ്മിന്‍സിലെ ഖാനിയില്‍ നിന്നും 1.5 മെയില്‍ ആഴത്തിലാണ് ജലം കണ്ടെത്തിയത്.
1.1 ബില്യന്‍ വര്‍ഷങ്ങള്‍ക്കും 2.6 ബില്യന്‍ വര്ഷങ്ങള്ക്കുമിടയിലുള്ളതാണ് ഖാനിക്കുള്ളിലെ പാറക്കെട്ടുകള്‍. ജലത്തില്‍ ഹൈഡ്രജന്‍, മീഥയിന് എന്നീ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്താനായെന്നും ജലം രുചിച്ചുനോക്കിയപ്പോള്‍ ഇരുമ്പിന്റെ രുചിക്കുപുറമെ ഉപ്പുരസമുള്ളതായും ടൊറന്റോ സര്‍വ്വകലാശാലയിലെ ഫ്രൊഫസര്‍ ബാര്‍ബറാ ഷെര്‍വുഡ് പറഞ്ഞു. ഇത്രയും വര്‍ഷത്തിനിടയില്‍ പല രാസവാതകങ്ങളും പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായിരിക്കാം ജലത്തിന്റെ രുചിയിലുള്ള വ്യത്യാസമെന്നാണ് അനുമാനിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ കാണപ്പെടുന്ന ജലത്തിന്റെ രാസഘടനയോട് സമാനമായ ജലമാണ് ഖാനിക്കുള്ളില്‍ കാണാന്‍ സാധിക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ യുണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ക്രിസ്ബലന്റ്റിന് അഭിപ്രയപ്പെട്ടു. ഈ ജലം വിശദമായി പരിശോധനക്കു വിധേയമാക്കിയാല്‍ 260 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പു ഭൂമി എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞന്മാര് പറയുന്നു.
ചൊവ്വയിലെ പാറക്കൂട്ടങ്ങളുടെ അതേ ഘടനയാണ് ജലം കണ്ട്യ ഖാനിക്കുള്ളിലെ പാറക്കൂട്ടങ്ങള്ക്കുള്ളത്. അതായത് ഭൂമിയും ചൊവ്വയും ഒരുകാലത്ത് ഒന്നായിരുരിന്നിരിക്കാം എന്ന നിഗമനത്തിലും ശാസ്ത്രലോകം എത്തിച്ചേരുന്നുണ്ട്. ചൊവ്വയിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലും ജീവന് നിലനില്ക്കാന് സാധ്യതയുള്ള ജലം കണ്ടെന്നു വരാം. ചൊവ്വയില്‍ ജീവന് നിലനിന്നിരിക്കാം അല്ലങ്കില്‍ ഇപ്പോളും ജീവന് നിലനിക്കുന്നുണ്ടായിരിക്കാം എന്ന അനുമാനവും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: