തിരുവനന്തപുരം: മഴക്കെടുതിയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കു 2 ലക്ഷം രൂപ വെച്ചു നഷ്ടപരിഹാരം നല്‍കും. കേന്ദ്രസര്‍ക്കാര്‍ മഴക്കെടുതിയില്‍ പെട്ടു മരണമടയുന്നവര്ക്കു നല്കുന്ന ഒന്നര ലക്ഷം രൂപയോടൊപ്പം അമ്പതിനായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ അധികം നല്‍കിക്കൊണ്ടാണ് രണ്ടു ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു പറഞ്ഞു.
പൂര്‍ണമായും വീടു തകര്‍ന്നതോ അല്ലെങ്കില്‍ താമസിക്കാന്‍ സുരക്ഷിതമല്ലെന്ന് എഞ്ചിനീയര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ വീടുകള്‍ക്കു ഒരു ലക്ഷം രൂപവീതം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നഷ്ടങ്ങള്‍ക്കു 35,000 രൂപയാണ് നല്‍കുന്നത്. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കു 35,000 രൂപവെച്ചു നല്‍കും. കൃഷി നാശം ഇതുവരെ 53 കോടിയുടെ നാശ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 20 കോടിയും വയനാടാണ്. വെള്ളം കയറി നശിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൃഷികള്‍ വെള്ളം ഇറങ്ങുമ്പോള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നാശം ഉണ്ടാകുന്നത് എത്രയാണെന്നു തിട്ടപ്പെടുത്തി കേന്ദ്രത്തിനു മെമ്മോറാണ്ടം നല്‍കുന്നതിനുള്ള തയ്യാറെടുപ്പ് നടത്താന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രം നല്കുന്ന പഫണ്ട് അപര്യാപ്തമാണ്. കൂടാതെ സംസ്ഥാനം ആവശ്യപ്പെട്ടിരുന്ന കടലാക്രമണം, ഇടിമിന്നലില്‍ ഉണ്ടാകുന്ന ദുരന്തം ഇവരണ്ടും പ്രകൃതി ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാകണം. പത്തനം തിട്ടയില്‍ ഒഴിച്ച്മേറ്റ്ല്ലാ ജില്ലകളിലും മഴ കൂടുതലായി ലഭിച്ചിട്ടുണ്ട്. മഴക്കെടുതി 374 വില്ലേജുകളെ ബാധിച്ചിട്ടുണ്ട്. ഇതുവരെ 23 പേര് മരണപ്പെട്ടിട്ടുണ്ട്. തീരദേശത്തെ 71 വില്ലേജുകളിലുംല അല്ലാത്ത 303 വില്ലേജുകളെയുമാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. 44 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്താകെ ആരംഭിച്ചിട്ടുണ്ട്. ഇവിടെ 2432 കുടുംബങ്ങളുണ്ട്. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കു അടിയന്തിര സഹായമായി ഒരു കുടുംബത്തിനു 2000 രൂപവെച്ചു നല്കാന് തീരുമാനിച്ചു. ഇവര്‍ക്കു രണ്ടാഴ്ചക്കാലം സൗജന്യ റേഷന്‍ നല്‍കും.
വെള്ളം കയറി വീടുകളില്‍ താമസിക്കാന്‍ സുരക്ഷിതരല്ലാതെ ബന്ധു വീടുകളില്‍ അഭയം പ്രാപിച്ചവര്‍ക്കും സൗജന്യ റേഷന്‍ നല്‍കും. ആദിവാസികള്‍ക്കും തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, കയര്‍ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും. ഇവര്‍ക്ക് നല്‍കുന്നതിനുള്ള അരി കേന്ദ്രസര്‍ക്കാര്‍ നല്കാമെന്നേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രഭക്ഷ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് രാവിലെ 9 മണിക്ക് എല്ലാ ജില്ലാകലക്ടര്‍മാരുമായും മുഖ്യമന്ത്രി റവന്യൂമന്ത്രി ചീഫ് സെക്രട്ടറി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരാണ്. ഇവരെ എത്രയും വേഗം ദെല്ഹിയിലെത്തിക്കാന് നടപടികള്‍ എടുത്തിട്ടുണ്ട്. കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണിയെയും ആഭ്യന്ത്രമന്ത്രി മുല്ലപ്പള്ളിയേയും പ്രത്യേകം വിളിച്ച് വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാഹൗസില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഇന്ത്യോ-ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്സാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങല്‍ നടത്തുന്നത്. എല്ലാ തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്തുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ഫോഴ്സിന്റെ ചീഫ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിലവില്‍ 30 ഹെലിക്കോപ്റ്ററുകള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ബുനദ്ധിമുട്ടാണെന്നാണ ്അറി യാനായ തെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: