ന്യൂദല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ്. ജനുവരി-മാര്‍ച്ച് കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആറ് ശതമാനം ഇടിഞ്ഞ് 5.47 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയെ ഒരു വിദേശ നിക്ഷേപ കേന്ദ്രം ആക്കുന്നതിന് കേന്ദ്രം പ്രയത്നിച്ച് വരികയാണ്. ഈ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. 2012 ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യയിലേക്കുള്ള എഫ്ഡിഐ ഒഴുക്ക് 5.84 ബില്യണ്‍ ഡോളറായിരുന്നു.
ജനുവരി-മാര്‍ച്ച് കാലയളവില്‍ ജനിവരിയിലെ എഫ്ഡിഐ ഒഴുക്ക് 2.15 ബില്യണ്‍ ഡോളറായിരുന്നു. ഫെബ്രുവരിയില്‍ 1.79 ബില്യണ്‍ ഡോളറും മാര്‍ച്ചില്‍ 1.52 ബില്യണ്‍ ഡോളറുമായിരുന്നു. വ്യവസായ നയ പ്രോത്സാഹന വകുപ്പാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്.
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഒട്ടനവധി നടപടികളാണ് കേന്ദ്രം സ്വീകരിച്ച് വരുന്നത്. എഫ്ഡിഐ നയത്തില്‍ കൂടുതല്‍ ഉദാരവത്കരണം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ജനുവരി-മാര്‍ച്ച് കാലയളവില്‍ സേവനം, ഹോട്ടല്‍, ടൂറിസം, നിര്‍മാണം ഓട്ടോമൊബെയില്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളിലേക്കാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപ ഒഴുക്ക് ഉണ്ടായിരിക്കുന്നത്. മൗറീഷ്യസാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. യുകെ, സിംഗപ്പൂര്‍, ജപ്പാന്, യുഎസ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: