ബാഗ്ദാദ്: താലിബാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ കരുതല്‍ വേണമെന്ന് ഇന്ത്യ.വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദാണ് അഫ്ഗാന് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയത് .അന്താരാഷ്ട്ര സമൂഹം വിലമതിക്കുന്ന മൂല്യങ്ങള്‍ക്ക് വിധേയമായി മാത്രമെ താലിബാനുമായി സമവായത്തിലെത്താവൂ എന്നതാണ് ഇന്ത്യന്‍ നിലപാടെന്നും ഖുര്‍ഷിദ് പറഞ്ഞു. അഫ്ഗാന് ഭരണകൂടം താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിനു പിന്നാലെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന് ഓഫീസ് തുറന്നിരുന്നു. യുഎസ് നിയന്ത്രണത്തിലുള്ള ഉന്നതതല സമാധാനകൗണ്സിലും താലിബാന് പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച നടക്കുന്നത്.ചര്‍ച്ചകള്‍ ആരംഭിച്ചുവെങ്കിലും അഫ്ഗാനില്‍ തുടരുന്ന സായുധകലാപവും ഒളിപ്പോരും നിര്‍ത്തുന്ന കാര്യത്തില്‍ താലിബാന് ഇതുവരെ ഉറപ്പൊന്നും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: