അമ്പലപ്പുഴ: സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനു വേണ്ടി അമ്പലപ്പുഴ കോടതിയില്‍ ഹാജരായത് ഡി.സി.സി അംഗം അഡ്വ.ഗുല്‍സാര്‍. എന്നാല്‍ ഇത് തന്റെ ജോലിയുടെ ഭാഗമാണെന്നാണ് ഗുല്‍സാറിന്റെ വിശദീകരണം. ഒരു ക്രിമിനല്‍ വക്കീലായ താന്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും വേണ്ടി ഹാജരാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ ഗുല്സറിനോട് ഡി.സി.സി പ്രസിഡന്റ് വിശദീകരണം ചോദിച്ചു. 14 ദിവസത്തേയ്ക്ക് ബിജുവിനെ കസ്റ്റഡിയില്‍ വിട്ടു തരണമെന്നാണ് പോലീസിന്റെ ആവശ്യം. ഇയാളെ എറണാകുളത്തും തമിഴ്നാട്ടിലും ശൃംഗേരിയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് വാദിച്ചു.
നിയമസഭ വരെ ഈ കേസിന്റെ പേരില്‍ സ്തംഭിച്ചിരിക്കുന്നു. സത്യം എത്രയും വേഗം പുറത്തുവരാന്‍ ബിജുവിനെ 14 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ കിട്ടണമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
ഇതിനെ പ്രതിഭാഗം എതിര്‍ത്തു. രണ്ടാം പ്രതി സരിത എസ്. നായര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും രേഖകളെല്ലാം കണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: