അബുജ: നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരര്‍ ഒമ്പത് സ്കൂള്‍ കുട്ടികളെ കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ നൈജീരിയയിലെ മൈദുഗുരിയിലെ പ്രാന്തപ്രദേശത്തുള്ള സ്കൂളിലെ കുട്ടികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഭീകരരുടെ മനുഷ്യത്വരഹിതമായി നടപടി.
ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് നൈജീരിയയില്‍ കുട്ടികള്‍ക്ക് നേരെ ഭീകരാക്രമം നടക്കുന്നത്. ഭീകരരുടെ സായുധ കലാപം രൂക്ഷമായ വടക്ക് കിഴക്കന്‍ നൈജീരിയയില്‍ സര്‍ക്കാര്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീകരരെ നേരിടാന്‍ ആയിരക്കണക്കിന് വരുന്ന സൈനികരേയും സര്‍ക്കാര്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച ദമാത്രുവിലുള്ള സ്കൂളില്‍ ബൊക്കോ ഹറാം ഭീകരന് നടത്തിയ വെടിവയ്പ്പില്‍ കുട്ടികളും അധ്യാപകരും അടക്കം 13 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: