സാവോപോളോ: ലോക ഫുട്ബോളിലെ കുഞ്ഞന്മാരായ താഹിതിയെ തകര്‍ത്ത് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ നൈജീരിയ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് നൈജീരിയ ഓഷ്യാന ചാമ്പ്യന്മാരായ താഹിതിയെ തരിപ്പണമാക്കിയത്. നാംഡി ഒഡുമാഡിയുടെ ഹാട്രിക് നേട്ടമാണ് നൈജീരിയന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഉവ എക്യെജിലെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഒന്ന് താഹിതിയുടെ ജോനാഥന് തെഹാവുവിന്റെ സെല്‍ഫ് ഗോളായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്കാണ് ഒഡുമാഡിയിലൂടെ പിറന്നത്. പ്രതിരോധത്തിലെ പാളിച്ചകളാണ് താഹിതിക്ക് വിനയായത്.
കോണ്‍ഫെഡറേഷന്‍ കാപ്പില്‍ അരങ്ങേറ്റം കുറിച്ച ഒരു ഗോള്‍ മടക്കിയതു മാത്രമാണ് താഹിതിക്കാര്ക്ക് ആശ്വാസമായത്. 54-ാം മിനിറ്റിലാണ് കുഞ്ഞു ദ്വീപുകാരുടെ ചരിത്രം കുറിച്ച അഭിമാനഗോള് നേടിയത്. ടീമിലെ ഏക പ്രൊഫഷണല്‍ താരമായ മരാമ വിഹിരുവ എടുത്ത കോര്‍ണര്‍ ജോനാഥന് തെഹാവു നെറ്റിലേയ്ക്ക് കുത്തിയിടുകയായിരുന്നു.
ഒരു പരിശീലന മത്സരത്തിന്റെ ലാഘവത്തോടെ മാത്രം കളിക്കാനിറങ്ങിയ നൈജീരിയ അഞ്ച് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഗോള്‍ മഴക്ക് തുടക്കമിട്ടു. ഉവ ഐക്യജിലെയുടെ നല്ലൊരു ഷോട്ട് താഹിതി ക്യാപ്റ്റന്‍ വല്ലാറിന്റെ ഷോള്ഡറില് തട്ടി വലയില്‍ കയറി. 10-ാം മിനിറ്റില്‍ ഒഡുമാഡി തന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. അഹമ്മദ് മൂസ തള്ളിക്കൊടുത്ത പന്ത് സുന്ദരമായ പ്ലേസിങ്ങിലൂടെ താഹിതി വലയിലെത്തിച്ചു. 26-ാം മിനിറ്റില്‍ വീണ്ടും ഒഡുമാഡി ലക്ഷ്യം കണ്ടതോടെ നൈജീരിയ 3-0ന് മുന്നിലെത്തി. പിന്നീട് ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ഈഗിള്‍സിന് കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും നൈജീരിയക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ മത്സരത്തിന്റെ 54-ാം മിനിറ്റില്‍ തീര്‍ത്തും അപ്രതീക്ഷിതമായി കൊച്ചു താഹിതിക്കുവേണ്ടി ജോനാഥന് തെഹാവു ഗോള്‍ നേടി. വിഹിരുവ എടുത്ത കോര്‍ണര്‍ കിക്ക് തെഹാവു നൈജീരിയന്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 69-ാം മിനിറ്റില്‍ തെഹാവിന്റെ കാലില്‍ നിന്ന് ഒരു സെല്‍ഫ് ഗോള്‍ പിറന്നത്. നൈജീരിയന്‍ താരത്തിന്റെ ശ്രമം ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തെഹാവുവിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറി. 76-ാം മിനിറ്റില്‍ ഇഡേയുടെ പാസില്‍ നിന്ന് ഒഡുമാഡി തന്റെ ഹാട്രിക്കും ഈഗിള്‍സിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി. നാല് മിനിറ്റിനുശേഷം അഹമ്മദ് മൂസയുടെ പാസില്‍ നിന്ന് ഉവ എക്യെജിലെ ആഫ്രിക്കന്‍ കരുത്തന്മാരുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മികച്ച വിജയത്തോടെ ഗോള്‍ ശരാശരിയില്‍ സ്പെയിനിനെ മറികടന്ന് ഗ്രൂപ്പ് ബിയില്‍ നൈജീരിയ ഒന്നാമതെത്തി. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് നൈജീരിയ.
താഹിതിയുടെ അടുത്ത പോരാട്ടം നാളെ ലോക, യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിനെതിരെയാണ്. നൈജീരിയ-ഉറുഗ്വെ പോരാട്ടവും അന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: