കൊല്ലം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിദ്യാഭ്യാസവകുപ്പില്‍ മീനിയല്‍ വിഭാഗത്തില്‍ നിയമനങ്ങള്‍ നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് ഇന്റര്‍വ്യു നടത്തി 25 പേരെ കണ്ടിന്‍ജന്റ് ജീവനക്കാരായി നിയമിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശയോടെയാണ് നിയമനത്തിന് വേണ്ടിയുള്ള ലിസ്റ്റ് നല്‍കപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ലക്ഷങ്ങളുടെ കോഴയും കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം.
2012 മാര്‍ച്ച് 27ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ നിന്നും നല്കിയ ലിസ്റ്റ് പ്രകാരം 405 പേരെ ഇന്റര്‍വ്യൂവിന് വിളിച്ചാണ് നിയമനനീക്കങ്ങള് ആരംഭിച്ചത്.
ഉദ്യോഗസ്ഥ തസ്തികയിലേക്ക് പോലും രണ്ടില്‍ കൂടുതല്‍ പേര് അടങ്ങുന്ന ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്ന സ്ഥാനത്ത് കണ്ടിജന്റ് മീനിയല്‍ ജീവനക്കാരുടെ നിയമനത്തിന് ഒരാള്‍ മാത്രം ഇന്റര്‍വ്യൂവും നിയമനവും നടത്തിയിരിക്കുന്നത് വ്യക്തമായ അഴിമതിക്ക് തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു. ലീഗ് നേതൃത്വം നിയന്ത്രിക്കുന്ന വിദ്യാഭ്യാസവരുപ്പില് നടക്കുന്ന സ്വജനപക്ഷപാതത്തിന്റെ തചെളിവ് കൂടിയാണ് ഈ നിയമനങ്ങള്‍. ലിസ്റ്റിന്പ്രകാരം ഇന്റര്‍വ്യൂവിന് ഹാജരായ 312 പേരില്‍ നിന്നാണ് 25 പേരെ നിയമിച്ചത്. നിയമനത്തിലെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനും ജാഗ്രതാസമിതി സെക്രട്ടറിയുമായ കുഴിയം മുരളി വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനമെന്ന് അക്കമിട്ടുനിരത്തുന്നു. ഓപ്പണ്‍ വിഭാഗത്തില്‍ പതിമൂന്നും പട്ടികജാതിവര്ഗവിഭാഗത്തില് രണ്ടും ഒബിസിയില്‍ നാലും മുസ്ലിം രണ്ടും ക്രിസ്ത്യന്‍ രണ്ടും വിശ്വകര്‍മ്മ ഒന്നും ധീവര ഒന്നുമാണ് നിയമനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: