ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ സൈക്ലിംഗ് താരവും ദേശീയ വനിതാ സൈക്ലിംഗ് പരിശീലകയുമായ രുമ ചാറ്റര്‍ജി റോഡപകടത്തില്‍ മരിച്ചു. രാവിലെ 6 മണിയോടെയായിരുന്നു അപകടം.
ജൂനിയര്‍ റോഡ് സൈക്ലിംഗ് താരങ്ങളോടൊത്ത് നോയിഡയിലെ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ അമിത വേഗത്തില്‍ വന്ന കാര്‍ രുമ ചാറ്റര്‍ജിയെ ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഇന്ദിരഗാന്ധി സ്പേര്‍ട്സ് കോംപ്ലക്സില്‍ നിന്നും രുമയും ടീമംഗങ്ങളും പരിശീലനത്തിനായി പോകുമ്പോഴായിരുന്നു അപകടം.
കഴിഞ്ഞ 10 വര്‍ഷമായി ദേശീയ വനിതാ സൈക്ലിംഗ് ടീമിന്റെ പരിശീലകയായ കൊല്‍ക്കത്തയില്‍ നിന്നുള്ള രുമ 1970ലാണ് സൈക്ലിംഗില്‍ കരിയര്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: