തെഹ്റാന്: ഇറാന് യുറേനിയം പോഷിപ്പിക്കുന്നത് തുടരുമെന്ന് ഹസന് റൊഹാനി പറഞ്ഞു. ഇറാന്റെ പ്രസിഡന്റായി തിഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. അമേരിക്കയുമായി തുറന്ന ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ട് വര്‍ഷത്തെ അഹമ്മദി നിജാദിന്റെ കീഴിലുള്ള ഭരണത്തിന് ശേഷം ഒരു പുതിയ യുഗമായിരിക്കും റൊഹാനിയുടെ കീഴില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് കരുതുന്നത്.
‘വളരെ കാലം പഴക്കമുള്ള മുറിവാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം. അത് വളരെ ഗുരുതരവുമാണ്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ഉറപ്പാണ് ആദ്യം അമേരിക്ക നല്‍കേണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പഴയ പ്രശ്നങ്ങള്‍ വ്യക്തമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതാണ്.പരസ്പര ബഹുമാനം തുല്യത എന്നിവയിലൂടെയുള്ള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകൂ എന്ന് റുഹാനി പറഞ്ഞു.
ഇറാന്റെ ആണവ പരിപാടിയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: