ചേര്‍ത്തല: സോളാര്‍ പാനല്‍ വാഗ്ദാനം നടത്തി സരിതയും സംഘവും നടത്തിയ തട്ടിപ്പില്‍ ചേര്‍ത്തല വയാപാരിയും ഇരയായതായി റിപ്പോര്‍ട്ട്. എന്നാല്‍ തട്ടിപ്പില്‍ പെട്ടെങ്കിലും വ്യാപാരി പണം തിരിച്ചു വാങ്ങി രക്ഷപ്പെട്ടു.
ചേര്‍ത്തല ഇരുമ്പുപാലത്തിന് തെക്ക് എ.എസ് കനാല്‍ തീരത്ത് ടൂള്‍ ബോക്സ് എന്ന സ്ഥാപന ഉടമ ബോബി ജോസഫാണ് സരിതയുടെ തട്ടിപ്പിന് ഇരയായത്. 2011 സെപ്റ്റംബറില്‍ പ്രമുഖ പത്രത്തിലെ പരസ്യം കണ്ടാണ് ടീം സോളാറുമായി 10 ലക്ഷം രൂപയ്ക്ക് കരാറിലേര്‍പ്പെട്ടത്.
ചേര്‍ത്തല നഗരത്തില്‍ മുറിയെടുത്ത് ഫര്‍ണിഷ് ചെയ്ത് നല്‍കുന്നതിന് അഞ്ച് ലക്ഷവും സോളാറിനാവശ്യമായ സാധനങ്ങള്‍ നല്കാന് അഞ്ച് ലക്ഷവും എന്ന കണക്കിലാണ് പത്തം ലക്ഷം.
അതിനിടയില്‍ ലക്ഷ്മി നായരെന്നും ഡോ.ബി.ആര് നായരെന്നും പരിചയപ്പെടുത്തി സരിതയും ബിജുവും മോഹന്‍ ദാസ് എന്നയാളും ബോബിയെ കണ്ടിരുന്നു. പണം പറഞ്ഞുറപ്പിച്ചിട്ടും സാധനങ്ങള്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് ചിറ്റൂരിലെ ഓഫീസില്‍ സരിതയെയും കൂട്ടരേയും കണ്ട് ബഹളം വെച്ചപ്പോള്‍ അഞ്ചു ലക്ഷം രൂപ വീതമുള്ള രണ്ട് ചെക്കുകള്‍ നല്കി.
എന്നാല്‍ ബാങ്കില്‍ പണമില്ലാതെ ഇത് മടങ്ങുകയും നിരന്തരപെടലിനെ തുടര്‍ന്ന് ആദ്യചെക്കിന്റെ 5 ലക്ഷം രൂപയും പലിശ 30000 രൂപയും മൂന്നു തവണയായി സരിത തിരിച്ചു നല്കി. രണ്ടാമത്തെ ചെക്കിലെ പണത്തിനായി ചേര്‍ത്തല കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: