റോം: വത്തിക്കാനിലെ മതഭരണകൂടത്തിനിടയില് സ്വവര്‍ഗരതിക്കാരുടെ ലോബി പ്രവര്‍ത്തിക്കുന്നതായി പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാന്റെ ഭരണത്തിന് നേതൃത്വം നല്കുന്ന പുരോഹിതരുള്‍പ്പെട്ട റോമന്‍ ക്യൂറിയക്കുളളിലാണ്സ്വവര്ഗരതിക്കാരുടെ ലോബി സജീവമാണെന്ന പോപ്പിന്റെ വെളിപ്പെടുത്തല്‍.
പുരോഹിതര്‍ക്കിടയിലെ സ്വവര്‍ഗപ്രേമവും ബന്ധങ്ങളും ഏറെക്കാലമായി സഭാനേതൃത്വത്തെ വലക്കുന്നതിനിടയിലാണ് പോപ്പിന്റെ വെളിപ്പെടുത്തല്‍. ക്യൂരിയയില്‍ ഒരുവിഭാഗം വിശുദ്ധരാണെങ്കിലും അഴിമതിയും വഴിവിട്ടബന്ധങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നാണ് പോപ്പിന്റെ കുറ്റസമ്മതം. പ്രശ്നം പരിഹരിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന അന്വേഷണത്തിലാണ് താനെന്നും ഇതിനായി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും പോപ്പ് ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. ഇതിനായി എട്ട് കര്‍ദ്ദിനാള്‍മാരുടെ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുരോഹിതര്‍ക്കിടയിലെ സ്വവര്‍ഗ്ഗരതി സംബന്ധിച്ച് ഏറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം സഭ മൂന്ന് കര്‍ദ്ദിനാള്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണകമ്മീഷനെ നിയമിച്ചിരുന്നു. ഡിസംബറില്‍ ഈ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടനെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്ന്നത്സഭാനേതൃത്വത്തില് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് അന്നത്തെ പോപ്പ്ബനഡിക്ട് പതിനാറാമന്‍ ഈ വിവരങ്ങള്‍ നിഷേധിക്കുകയായിരുന്നു. പോപ്പ് ഫ്രാന്‍സിസിന്റെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: