കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് കോടികളുടെ ആസ്തി. പുതുപ്പള്ളിക്കാരായ രണ്ട് പേരാണ് കോടികള്‍ സമ്പാദിച്ചു കൂട്ടുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്പെട്ടതുമായ ജിക്കുമോന് ജേക്കബും മുമ്പ് സ്റ്റാഫില്‍ അംഗമായിരുന്ന നിബു ജോണുമാണ് കോടികള്‍ സമ്പാദിച്ചത്. സാധാരണ കുടുംബത്തില്‍പെട്ട ഇരുവരും മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിന് സമീപം കോടികള്‍ മുടക്കിയാണ് പുതിയ വീടുകള്‍ നിര്‍മിക്കുന്നത്.
ജിക്കുമോന് ജേക്കബ് സെന്റിന് രണ്ട്ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 10 സെന്റ് സ്ഥലത്താണ് രണ്ടരക്കോടി രൂപയുടെ വീട് നിര്‍മിക്കുന്നത്. നിബു ജോണ്‍ സെന്റിന് മൂന്ന് ലക്ഷം രൂപ ചെലവാക്കി വാങ്ങിയ 10 സെന്റ് സ്ഥലത്താണ് മൂന്നുകോടി രൂപയുടെ പുതിയ വീട് നിര്‍മിക്കുന്നത്.
കണ്ണൂരില്‍ നിന്നും വന്‍ വിലയ്ക്ക് കൊണ്ടുവന്ന പ്രത്യേക കല്ല് ഉപയോഗിച്ചാണ് ജിക്കുമോന് ജേക്കബ്ബിന്റെ വീട് നിര്‍മാണം. നിബു ജോണിന്റെ വീടിനുള്ളില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ആഡംബര സംവിധാനങ്ങള്‍ നിര്‍മിക്കുന്നത്. നിബു ജോണ്‍ മുമ്പ് മുഖ്യമന്ത്രിയുടെ സ്റ്റാഫായിരുന്നെങ്കിലും ആരോപണങ്ങളെ തുടര്‍ന്ന് പിന്നീട് നീക്കം ചെയ്യുകയായിരുന്നു. നിബു ജോണിന്റെ പിതാവ് മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. അഞ്ചുമക്കളുള്ള ഇദ്ദേഹത്തിന് ആകെയുള്ളത് 25 സെന്റ് സ്ഥലം മാത്രമാണ്. ജിക്കുമോന് ജേക്കബിന്റെ പിതാവ് മുന്‍ പട്ടാള ഉദ്യോഗസ്ഥനാണ്. 30 സെന്റാണ് ആകെയുള്ള സ്ഥലം. കണ്ണഞ്ചിപ്പിക്കുന്ന ജീവിതമാണ് ജിക്കുവിന്റെത്.
മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് എതിരെ ഒട്ടേറെ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അവിഹിത മാര്‍ഗത്തിലൂടെ സ്റ്റാഫില്പെട്ടവരില് മിക്കവരും കോടികള്‍ സമ്പാദിക്കുന്നത് പുറത്തുവന്നു തുടങ്ങിയതോടെ ഉമ്മന്‍ചാണ്ടിയുടെ മേലുള്ള കുരുക്ക് കൂടുതല്‍ മുറുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: