തിരുവനന്തപുരം : ഇന്ത്യയുടെ അണ്ടര്‍ 19 ടീം വൈസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു. വി. സാംസണെ തെരഞ്ഞെടുത്തു. ബാംഗ്ലൂരില്‍ ചേര്‍ന്ന സെലക്ഷന് കമ്മിറ്റി യോഗമാണ് ജൂലൈയില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലേക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. മഹാരാഷ്ട്രയുടെ വിജയ് സോളാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യക്കും ഓസ്ട്രേലിയക്കും പുറമെ ന്യൂസിലാന്റാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.
ഖേര്വാദ്കര്, സര്‍ഫറാസ് ഖാന്, സി.വി. മിലിന്ദ്, ശ്രേയസ് അയ്യര്‍, ദീപിക ഹൂസ, മുഹമ്മദ് സെയ്ഫ്, റിക്കി ഭൂയ്, അഭിമന്യൂ ലാംബ, ഋഷി അറോത്ത്, അതുല്‍ സിംഗ്, അമീര്‍ ഗാനി, കുല്‍ദീപ് യാദവ്, അങ്കുഷ് ബെയിന്‍സ് എന്നിവരാണ് ടീമംഗങ്ങള്‍.
ഐപിഎല്ലില്‍ ഏറ്റവും പ്രായംകുറഞ്ഞ അര്‍ദ്ധ സെഞ്ച്വറി നേടുന്ന താരമായി മാറിയ സഞ്ജു ഈ സീസണിലെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വദേശിയായ സഞ്ജു അണ്ടര്‍ – 16, അണ്ടര്‍ – 19 കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: