തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായിട്ടാണ് സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിക്കുന്നത്.
പ്രതിപക്ഷവും പ്രതിപക്ഷ നേതാവും പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവരെ രാഷ്ട്രീയമായി നേരിടും. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളെ നീക്കിയിരുന്നു.
കൂടുതല്‍ ഉത്തരവാദപ്പെട്ട പൊലീസ് സംഘത്തെ അന്വേഷണവും ഏല്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പ!റഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: