ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വനിതാ സര്‍വകലാശാലയിലെ ബസിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ 21 വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു. 20ഓളംപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലെ ഒരു യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലുള്ള ബസിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. വിദ്യാര്‍ഥിനികള്‍ വീടുകളിലേക്ക് മടങ്ങാന്‍ ബസില്‍ കയറിപ്പോള്‍ ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു സമീപവും സ്ഫോടനവും വെടിവെയ്പ്പുമുണ്ടായി. എന്നാല്‍ ഈ സംഭവത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ഭീകര സംഘടനകളാണ് മിക്ക ആക്രമണങ്ങള്‍ക്കും പിന്നില്‍. ഭീകരതയ്ക്കു തടയിടാനാവാത്തത് പുതിതായി അധികാരമേറ്റ നവാസ് ഷെരീഫ് സര്‍ക്കാരിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: