കൊച്ചി : മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉപസ്ഥാപനമായ മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫൈനാന്‍സിന്റെ (എം ആര് എച്ച് എഫ് എല്‍ ) അവകാശ ഓഹരയില്‍ നാഷണല്‍ ഹൗസിങ് ബാങ്ക് നിക്ഷേപം നടത്തി. ഒരു ഓഹരിക്ക് 15 രൂപ പ്രകാരം
അമ്പതുകോടി രൂപയുടെ മൊത്തം അവകാശ ഓഹരിയിലാണ് എന്‍ എച്ച് ബി നിക്ഷേപം നടത്തിയത്. ഇഷ്യൂവിനുമുമ്പും പിമ്പുമുള്ള ബാങ്കിന്റെ വിഹിതം 12.5 ശതമാനമാണ്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ആര് എച്ച് എഫ് എല്‍ ഗ്രാമീണ ഭാരതത്തിലെ ലക്ഷക്കണക്കിനുവരുന്ന കസ്റ്റമര്‍മാര്‍ക്ക് ലാഭകരവും ഫ്ലെക്സിബിളുമായ ഹോം ലോണുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ബാങ്കിങ് സേവനം ലഭ്യമാകാത്ത കസ്റ്റമര്മാര്ക്കായി അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം ഉറപ്പാക്കാന്‍ നാഷണല്‍ ഹൗസിങ് ബാങ്കും ലക്ഷ്യമിടുന്നതായി നാഷണല്‍ ഹൗസിങ് ബാങ്ക് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ആര് വി വര്‍മ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: