തിരുവനന്തപുരം: വീടുമായി പിണങ്ങി ജോലി തേടി തലസ്ഥാനത്തെത്തിയ കാസര്‍കോട് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രതികള്‍ യുവതിയെ കൂടുതല്‍ പേര്‍ക്ക് കാഴ്ച വച്ചതായി സൂചന.
ഒരു മാസത്തിലേറെയായി വീട്ടിനകത്ത് പൂട്ടിയിട്ടാണ് പ്രതികള്‍ യുവതിയെ പലര്‍ക്കും കാഴ്ചവച്ചത്. പീഡനം സഹിക്കവയ്യാതെ വന്നപ്പോള്‍ യുവതി എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവശനിലയിലാകുകയുമായിരുന്നു.
ഇതേ തുടര്‍ന്നാണ് യുവതിയെ തുമ്പയിലെ ഒരു ആശുപത്രിയില്‍ തള്ളിയശേഷം പ്രതികള്‍ രക്ഷപ്പെട്ടത്. ഡോക്ടര്‍ തുമ്പ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.
പിന്നീട് മെഡിക്കല്‍ കോളെജ് സിഐ.നാസറുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തു വന്നത്.
കേസില്‍ ബന്ധമുള്ള മറ്റ് പലരും പിടിയിലാകാനുണ്ട്.
ഇന്നലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ മെഡിക്കല്‍ കോളെജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടപ്പനക്കുന്ന്്് ജയപ്രകാശ് നഗറില്‍ താമസിക്കുന്ന ഷാന്‍ എന്നും ഹരിയെന്നും അറിയപ്പെടുന്ന വിപിന്‍ (24), വിപിന്റെ ഭാര്യ മിനി, കവടിയാര്‍ സ്വദേശി വിജിന്(20), മുട്ടട മരപ്പാലം സ്വദേശി രാഹുല്‍(26), മണക്കാട് സ്വദേശി രഘുനാഥന്(34), നെയ്യാറ്റിന്‍കര സ്വദേശി ഗ്ലോറി(24) എന്നിവരാണ് അറസ്റ്റിലായത്.
പീഡനത്തിന് സഹായം ചെയ്ത് കൊടുത്തതിനാണ് സ്ത്രീകള്‍ പിടിയിലായത്. ഒരു മാസം മുന്‍പ് ട്രെയിനില്‍ കാസര്‍കോട് നിന്നും തമ്പാനൂരിലെത്തിയ യുവതി തമ്പാനൂരിലെ ഓട്ടോ ഡ്രൈവറായ ദിലീപുമായി പരിചയപ്പെട്ടു.
ഒരു ജോലി തരപ്പെടുത്തിതരണമെന്ന് യുവതി ദിലീപിനോട് പറഞ്ഞു. ദിലീപ് കൂട്ടുകാരനായ വിപിന്റെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിക്കുകയും വിപിനെയും കൂട്ടി വേറൊരു വീട്ടില്‍ യുവതിയെ എത്തിക്കുകയും ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേ്ഷം തിരികെ വിപിന്റെ വീട്ടിലെത്തിച്ച യുവതിയെ മറ്റ് പല വീടുകളിലെത്തിച്ച് പലര്‍്ക്കും കാഴ്ച വയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 25 വരെ റിമാന്‍ഡ് ചെയ്തു. ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ കൂടി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: