കൊച്ചി: ഐപിഎല്‍ വാതുവയ്പുകേസില് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നു ബുധനാഴ്ച കൊച്ചിയിലെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്ത് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. അച്ഛന് ശാന്തകുമാരന്‍ നായര്‍ക്കും സഹോദരീ ഭര്‍ത്താവ് മധു ബാലകൃഷ്ണനും ഒപ്പമാണ് ശ്രീശാന്ത് ക്ഷേത്രത്തിലെത്തിയത്.
ദര്‍ശന ശേഷം ശ്രീ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി. എല്ലാം ദൈവാനുഗ്രഹമാണെന്ന് മാത്രമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതിനുശേഷം രണ്ടു സുഹൃത്തുക്കള്‍ക്കെപ്പം ശ്രീ ശബരിമലയിലേക്കു യാത്രയായി. ജാമ്യത്തിലിറങ്ങി ബുധനാഴ്ച വീട്ടിലെത്തിയ ശ്രീശാന്ത് കൂടുതല്‍ സമയവും വീട്ടില്‍ തന്നെ ചെലവഴിക്കുകയായിരുന്നു.
ഇന്നലെ ക്രിക്കറ്റ് പരിശീലനത്തിനായി ഇടപ്പള്ളി സ്കൂള്‍ മൈതാനിയില്‍ എത്തിയെങ്കിലും മഴയെതുടര്‍ന്ന് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: