തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പാക്കേജിന് ഒരു മാസത്തിനുള്ളില്‍ അന്തിമരൂപമാകുമെന്ന് മന്ത്രി കെ സി ജോസഫ്. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ തിരിച്ചെത്തിയാല്‍ അവര്‍ക്ക് തൊഴിലവസരം നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഗള്‍ഫില്‍ നിന്നും നാടുകടത്തപ്പെടുന്ന പ്രവാസികളുടെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രശ്നങ്ങള്‍ നയതന്ത്ര ഇടപെടലില്‍ കൂടി മാത്രമേ പരിഹരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സൗദി അറേബ്യയിലെ പ്രവാസികളുടെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കുന്നതില്‍ വിജയിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കുവൈത്തിലെ പ്രശ്നം ആശങ്കാജനകമാണ്. മന്ത്രി കെ സി ജോസഫ് കുവൈത്ത് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കുവൈത്ത് അധികൃതര്‍ അത്തരമൊരു ഇടപെടല്‍ സ്വാഗതം ചെയ്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: