കൊച്ചി: കീര്‍ത്തിലാല്‍സ് ഗ്ലോ ആന്റ് ഗോ എന്ന പേരില്‍ പുതിയ ആഭരണ ശേഖരം പുറത്തിറക്കി. കീര്‍ത്തിലാല്‍സിന്റെ വൈസ് പ്രസിഡന്റ് സെയില്‍സ് രാജേന്ദ്രനാണ് വര്‍ണാഭമായ ഈ ഡയമണ്ട് ജുവല്ലറി ശേഖരം കൊച്ചിയില്‍ പുറത്തിറക്കിയത്. കീര്‍ത്തിലാല്‍സിന്റെ നിലവിലുള്ള ശേഖരങ്ങളില്‍ നിന്നു വ്യത്യസ്തമായതുമായ ട്രെന്‍ഡി, സ്റ്റെയിലീഷ് ശേഖരമാണ് ഗ്ലോ ആന്റ് ഗോ.
ജോലി ചെയ്യുന്ന 25-40 പ്രായത്തിലുള്ള നഗര വനിതകളേയാണ് ഗ്ലോ ആന്റ് ഗോ ശ്രേണി ലക്ഷ്യമിടുന്നതെന്നും ഈ ശേഖരം പുറത്തിറക്കിക്കൊണ്ട് കീര്‍ത്തിലാല്‍സിന്റെ വൈസ് പ്രസിഡന്റ് സെയില്‍സ് രാജേന്ദ്രന് പറഞ്ഞു.
ഡയമണ്ട് വ്യവസായം 20 ശതമാനമെന്ന തോതില്‍ വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുന്ന ഐ.എസ്.ഒ. 9001 : 2000 സര്‍ട്ടിഫിക്കേഷനുള്ള കമ്പനിയാണ് കീര്‍ത്തിലാല്‍സ്. വരുന്ന വര്‍ഷം ചെന്നൈയിലും ഡെല്‍ഹിയിലും രണ്ടു സ്റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ബ്രാന്‍ഡിന്റെ വികസന പദ്ധതികളെക്കുറിച്ചു സംസാരിച്ച കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ ചൂണ്ടിക്കാട്ടി.
ഉത്കൃഷ്ട ജുവല്ലറികള്‍ക്ക് വിപണിയുള്ള മെട്രോ മിനി മെട്രോ മേഖലകളിലേക്കും ബ്രാന്‍ഡ് വികസിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോ ആന്റ് ഗോ ശ്രേണിയിലെ ആഭരണങ്ങള്‍ 25,000 രൂപ മുതല്‍ ദക്ഷിണേന്ത്യയിലെ എല്ലാ കീര്‍ത്തിലാല്‍ സ്റ്റോറുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: