മുംബൈ: ജുഡീഷ്യറിയില്‍ നിന്ന് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് ഒത്തുകളിക്കേസില്‍ അറസ്റ്റിലായ രാജസ്ഥാന് റോയല്‍സ് താരം അങ്കിത് ചവാന് പറഞ്ഞു.
എല്ലായ്പോഴും വികാരാവേശത്തോടെയാണ് താന്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. 100 ശതമാനവും കളിക്ക് സമര്‍പ്പിക്കാനായിരുന്നു ശ്രമിച്ചതെന്നും ജുഡീഷ്യറിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നും ക്രിക്കറ്റ് കരിയര്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും മാത്രമാണ് പ്രതീക്ഷയെന്നും അങ്കിത് ചവാന് പറഞ്ഞു.
ഈ മാസം ആദ്യം വിവാഹത്തിനായിട്ടാണ് കോടതി അങ്കിത് ചവാന് ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: