ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വീണ്ടും തിരിച്ചടി . ഏപ്രിലില്‍ വ്യാവസായികോത്പാദനത്തില് പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല രണ്ട് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ചില്‍ 2.5 ശതമാനമായിരുന്നു വ്യാവസായിക മേഖലയുടെ വളര്‍ച്ച. ഏപ്രിലില്‍ ഇത് 2.6 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കിയിരുന്നത്. സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ മങ്ങല്‍ ഏറ്റിരിക്കുന്നത്.
ഏപ്രിലില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച 2.8 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.2 ശതമാനത്തിലെത്തിയിരുന്നു. 22 വ്യവസായ ഗ്രൂപ്പുകള്‍ ഉള്ളതില്‍ 13 എണ്ണം നിര്‍മാണ മേഖലയിലാണ്.
ഈ മേഖലകള്‍ വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. വസത്ര നിര്‍മാണ മേഖലയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രകടമാക്കിയിരിക്കുന്നത്, 86.6 ശതമാനം. ഇലക്ട്രിക്കല്‍ മെഷിനറി വ്യവസായ രംഗം 25.4 ശതമാനം വളര്‍ച്ച നേടി.
ഫര്‍ണിച്ചര്‍ മേഖല 19.9 ശതമാനവും വളര്‍ച്ച നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗൃഹോപകരണ മേഖലയുടെ വളര്‍ച്ച പൂജ്യത്തിനും താഴെയെത്തി.
8.3 ശതമാനം വളര്‍ച്ചയേ ഈ മേഖലയില്‍ ഉള്ളു. ഗൃഹോപകരണ ഇതര മേഖലയുടെ വളര്‍ച്ച 12.3 ശതമാനമായിരുന്നു. ഉപഭോക്തൃ ഉത്പന്ന മേഖലയുടെ മൊത്തം വളര്‍ച്ച 2.8 ശതമാനമായിരുന്നു.
വൈദ്യുതി ഉത്പാദന വളര്‍ച്ച മാര്‍ച്ചില്‍ 3.5 ശതമാനമായിരുന്നത് ഏപ്രിലില്‍ 0.7 ശതമാനമായി താഴ്ന്നു. ഖാനി മേഖലയുടെ വളര്‍ച്ച 2.95 ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി ചുരുങ്ങി.
മൂലധന ഉത്പന്ന മേഖലയുടെ വളര്‍ച്ച ഒരു ശതമാനത്തിലെത്തി. മെയ് മാസത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലിലെ 9.39 ശതമാനത്തില്‍ നിന്നും 9.31 ശതമാനത്തിലെത്തി. ഭക്ഷ്യ വിലപ്പെരുപ്പം മെയ് മാസത്തില്‍ 10.61 ശതമാനത്തില്‍ നിന്നും 10.65 ശതമാനത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: