ആശയവിനിമയത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ടെലഗ്രാഫ് ഗ്രീക്ക് വാചകത്തില്‍ നിന്നാണ് ഉരുതിരിഞ്ഞത്്. ഗ്രീക്കില്‍ ഇതിന്റെ അര്‍ത്ഥം തന്നെ ദൂരത്തേക്ക് എഴുതുകയെന്നാണ്.
അന്ന് വരെ ഉണ്ടായിരുന്ന കണ്ടെത്തലുകളില്‍ ഏറ്റവും വേഗത്തില്‍ സന്ദേശമെത്തിക്കാന്‍ കഴിയുന്ന സംവിധാനമായിരുന്നു ടെലഗ്രാഫിന്റേത്. ആദ്യകാലത്ത് ടെലഗ്രാം വൈദ്യുതി വഴിയല്ലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
പിന്നീട് വൈദ്യുതി വഴി പ്രവര്‍ത്തിക്കുന്ന ടെലഗ്രാഫ് അമേരിക്ക ലോകത്തിന് സമ്മാനിച്ചു. സാമുവല്‍ ഫിന്‍ലി ബ്രീസ് മോഴ്സായിരുന്നു ഇതിന്റെ കണ്ടുപിടുത്തം നടത്തിയത്. മറ്റുള്ളവരും കണ്ടു പിടുത്തത്തില്‍ പങ്കാളികളായിരുന്നെങ്കിലും സാമുവലായിരുന്നു പ്രവര്‍ത്തന പരമായി ഇതിനെ രൂപകല്‍പ്പന ചെയ്തത്.
ഒരു ഉപജ്ഞാതാവ് എന്നതിലുപരി ചിത്രകാരന് കൂടിയായിരുന്നു അദ്ദേഹം. സാമുവല്‍ മോഴ്സ് തന്റെ കോളേജ് പഠനത്തിനുള്ള ചിലവ് പെയിന്റിംഗുകളില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്.
അദ്യം അദ്ദേഹം ചിത്രകാരന് എന്ന രീതിയില്‍ അറിയാനായിരുന്നു ആഗ്രഹിച്ചിരുന്നതും. ബിരുദ പഠനം കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹത്തെ ചിത്രകാരന് എന്ന രീതിയില്‍ അറിഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു.
പിന്നീട് സാമുവല്‍ സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചു. 1818ല്‍ ഭാര്യ ലുക്രീഷ്യ മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം കൊളംബിയ കോളേജില്‍ നിന്നുള്ള ജെയിംസ് ഫ്രീമാന്‍ ദാനാ സാമുവലിന്റെ സ്റ്റുഡിയോ കാണാനെത്തി.
1829ല്‍ മൂന്ന് വര്‍ഷത്തെ ചിത്രരചനാ പഠനത്തിനായി യൂറോപ്പില്‍ പോയ അദ്ദേഹത്തിന്റെ വഴിതിരിവ് 1832ലായിരുന്നു. കപ്പലില്‍ യാത്ര ചെയ്ത അദ്ദേഹം യാത്രക്കാരായ രണ്ട് മൂന്ന് ശാസ്ത്രജ്ഞരുമായി സംവാദത്തിലേര്‍പ്പെട്ടു.
വൈദ്യുതിവാഹക കമ്പിയുടെ നീളത്താല്‍ വൈദ്യുതിയുടെ പ്രവേഗം കുറയുമോ? ഇതായിരുന്നു അതിലൊരാളുടെ ചോദ്യം. എത്ര നീളത്തിലുള്ള കമ്പിയിലൂടെയും വൈദ്യുതി പ്രവഹിക്കുമെന്നായിരുന്നു കൂട്ടത്തിലൊരാള്‍ ഉത്തരമായി പറഞ്ഞത്. ഇതിനെകുറിച്ചുള്ള ചിന്തയായിരുന്നു പിന്നീട് 1844ല്‍ അദ്ദേഹം കണ്ടുപിടിച്ച ടെലഗ്രാഫിന് നിതാന്തമായത്. ഇതിനായി 12 വര്‍ഷത്തെ കഠിനാധ്വാനം വേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: