കൊച്ചി: വിവാഹമുറപ്പിച്ചിരിക്കുന്ന യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ മുസ്ലിം യുവാവിനെ സംരക്ഷിച്ച പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കരുനാഗപ്പള്ളി സ്വദേശിയാണ് ജൂലൈ 6ന് വിവാഹമുറപ്പിച്ചിരിക്കുന്ന തന്റെ മകളെ അബ്ദുള്‍ കരീമിന്റെ മകന് നിഥിഷ് അബ്ദുള്‍ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി കരുനാഗപ്പള്ളി പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിച്ചു.
എംബിഎ വിദ്യാര്‍ഥിനിയായ യുവതിയെ നിഥിഷ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നത്രെ. യുവതിക്ക് വന്നിരുന്ന വിവാഹാലോചനകള്‍ ഇയാള്‍ മുടക്കിയിരുന്നു. വ്യത്യസ്ത മൊബെയില്‍ ഫോണുകളില്‍ നിന്നും വിളിച്ച് യുവതിയെയും കുടുംബത്തെയും ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. നിശ്ചയിച്ച വിവാഹം മുടക്കുമെന്നും ഭീഷണി ഉയര്‍ന്നപ്പോഴാണ് യുവതിയും കുടുംബവും കരുനാഗപ്പള്ളി പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ പോലീസ് നടപടി സ്വീകരിക്കാഞ്ഞതിനെത്തുടര്‍ന്ന് ഈ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജിക്കാരന്റെ പരാതി വേണ്ടവിധം അന്വേഷിച്ച് നടപടി സ്വീകരിക്കാത്ത പോലീസ് നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിയെ കണ്ടെത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു. എത്രയും വേഗം പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് പ്രതിയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറോട് ഹൈക്കോടതി നിര്‍ദേശിച്ചു. ജിഹാദ് സംഘങ്ങളാണോ യുവതിയെ ശല്യം ചെയ്യുന്നതിന്റെ പുറകിലെന്ന് കുടുംബം സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: