കൊച്ചി: സാംസങ്ങ് ഇലക്ട്രോണിക്സിന്റെ പുതിയ സ്മാര്‍ട്ട് ടിവി എഫ്8000 വിപണിയിലെത്തി. മിഴിവാര്‍ന്ന ദൃശ്യഭംഗി വാഗ്ദാനം ചെയ്യുന്ന ഈ മോഡലിന് കേവലം 0.2 ഇഞ്ച് ബെസല്‍ ട്രിം മാത്രമാണുള്ളത്. ചന്ദ്രക്കലയുടെ ആകൃതിയില്‍ ആര്‍ക്ക് സ്റ്റാന്റും ഉണ്ട്.
ക്വാഡ് കോര്‍ പ്രോസസറും സാംസങ്ങിന്റെ ഇന്റലിജന്റ് വ്യൂയിംഗ് സാങ്കേതികതയും ഉപയോഗിക്കുന്ന എഫ്8000 ടിവി പരിപാടികള്‍ക്കൊപ്പം തന്നെ ആപ്ലിക്കേഷനുകളും ഓണ്‍ ലൈന്‍ സേവനങ്ങളും ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു. ശബ്ദവും ആംഗ്യങ്ങളുപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ സ്മാര്‍ട്ട് ടിവിയില്‍ ചിത്രങ്ങള്‍ വശങ്ങളിലേക്ക് തിരിക്കാനും, വലുതാക്കാനും കരചലനങ്ങള്‍ കൊണ്ട് സാധിക്കുന്നു. ഏകദേശം 300 ഓളം ശബ്ദ കമാന്‍ഡുകള്‍ സ്വീകരിക്കാനും ഈ മോഡലിന് കഴിയും.
വര്‍ഷാവര്‍ഷം മാറിവരുന്ന പുതിയ സാങ്കേതിക സൗകര്യങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന രീതിയിലാണ് എഫ്8000 ന്റെ രൂപകല്പന. നാല് എച്ച്ഡിഎംഐ ഔട്ട്പുട്ട്, വിഡിയോ അഡാപ്റ്റര്‍, എച്ച്ഡി ഇന്‍പുട്ട്, 3.5 എംഎം ഓഡിയോ ഔട്ട്പുട്ട്, മുന്ന് യുഎസ്ബി പോര്‍ട്ട്, ഇന്റഗ്രേറ്റഡ് വൈഫൈ, ഐആര്‍ ബ്ലാസ്റ്റര്‍ ഔട്ട്പുട്ട് തുടങ്ങിയ സവിശേഷതകളോടെയാണ് ഈ മോഡല്‍ എത്തുന്നത്. 46,55,65 ഇഞ്ച് സ്ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമായ എഫ്8000 സ്മാര്‍ട്ട് ടിവിയുടെ വിവിധമോഡലുകള് 37,900 രൂപ മുതല്‍ 3,67,500 രൂപവരെ വിലയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: