തിരുവനന്തപുരം: വൈദ്യുതി ഉത്പാദനത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ പകല്‍ സമയത്തുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം നാല് മണിക്കുമിടയില്‍ ഒരുമണിക്കൂറായിരുന്നു പകല്‍ വൈദ്യതി നിയന്ത്രണം ഏര്പ്പെടുത്തുയിരുന്നത്.
കേന്ദ്രത്തില്‍ നിന്ന് വൈദ്യതി വിഹിതത്തിലുണ്ടായ കുറവാണ് നിയന്ത്രണത്തിനുള്ള മറ്റൊരു കാരണം. കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് കേന്ദ്ര വിഹിതം കുറയുന്നതിനു കാരണമായി എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: