മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരമായി പരിക്കേറ്റ ആറു പേരെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഡസനിലധികം ഫയര്‍ എഞ്ചിനുകളും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. മാഹിമിലെ മഖ്ദും ഷാ ദര്‍ഗയ്ക്കു സമീപമുള്ള കേഡല്‍ റോഡിലുള്ള പത്തു വര്‍ഷം മാത്രം പഴക്കമുള്ള അല്‍താഫ് മാന്ഷന് എന്ന കെട്ടിടമാണ് തകര്‍ന്നത്.
കനത്ത മഴയെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കെട്ടിടത്തിന്റെ പിന്‍ഭാഗം തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. താഴത്തെ നിലയില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുകള്‍ നിലകളില്‍ താമസക്കാരാണുള്ളത്.
സഞ്ജയ് ദത്തിനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന് റിസ്വാന് മര്‍ച്ചന്റാണ് കെട്ടിടത്തിന്റെ ഉടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: