ചവറ: മഴയെ തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാണു. ചവറ ചെറുശേരിഭാഗം തെക്കേ വീട്ടില്‍ ശിവദാസന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാണത്. കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് വെള്ളം എടുക്കാന്‍ ചെന്നപ്പോഴാണ് കിണര്‍ ഇടിഞ്ഞ് താണ നിലയില്‍ കാണപ്പെട്ടത്. പത്ത് തൊടിയുള്ള കിണറ്റില്‍ അഞ്ച് തൊടിയോളം വെള്ളമുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത് എന്നതിനാല്‍ വീട്ടുകാര്‍ ഭീതിയിലാണ്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: